‘ഞാന്‍ അമ്മയെ സ്‌നേഹിക്കുന്നു’ കൈ വെള്ളയില്‍ അമ്മയോടുള്ള സ്‌നേഹം എഴുതിവെച്ച് 12കാരി തൂങ്ങിമരിച്ചു; മരണത്തിന് പിന്നില്‍ അധ്യാപകര്‍; ഞെട്ടല്‍ മാറാതെ കുടുംബം

പഠിച്ചിരുന്ന സ്‌കൂളിലെ അധ്യാപകര്‍ കാരണമാണ് മകള്‍ ജീവനൊടുക്കിയതെന്ന് പെണ്‍കുട്ടിയുടെ അമ്മയാണ് ആരോപിച്ചത്.

ന്യൂഡല്‍ഹി: ”അമ്മയെ ഞാന്‍ സ്‌നേഹിക്കുന്നു, ഈ ലോകത്തുനിന്നും പോവുകയാണ്” ഇന്നലെ ഡല്‍ഹിയില്‍ ഒരുമുഴം കയറില്‍ ജീവനൊടുക്കിയ ആ പിഞ്ചുപെണ്‍കുട്ടി തന്റെ കൈവെള്ളയില്‍ എഴുതിയത് ഇങ്ങനെയായിരുന്നു. അമ്മയോടുള്ള സ്‌നേഹം കൈപ്പടയില്‍ ഒതുക്കി 12 കാരി മരണത്തിലേക്ക് മറഞ്ഞത് അധ്യാപകരുടെ പീഡനം മൂലമായിരുന്നെന്നും സൂചനയുണ്ട്.

ഡല്‍ഹിയിലാണ് സംഭവം. പഠിച്ചിരുന്ന സ്‌കൂളിലെ അധ്യാപകര്‍ കാരണമാണ് മകള്‍ ജീവനൊടുക്കിയതെന്ന് പെണ്‍കുട്ടിയുടെ അമ്മയാണ് ആരോപിച്ചത്. അഭിഭാഷകയായ അമ്മ ഡിസംബര്‍ 1 ന് വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മകളെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

”അമ്മയെ ഞാന്‍ സ്‌നേഹിക്കുന്നു, ഈ ലോകത്തുനിന്നും പോവുകയാണ്”, എന്ന് കൈവെള്ളയില്‍ എഴുതിവെച്ചിരുന്നു.

സ്വഭാവം മോശമാണെന്നു പറഞ്ഞ് പെണ്‍കുട്ടിയെ ക്ലാസില്‍ മറ്റു കുട്ടികളുടെ മുന്‍പില്‍ വെച്ച് കളിയാക്കിയിരുന്നുവെന്ന് കൂട്ടികാരില്‍ നിന്ന് അറിഞ്ഞെന്നും ഇതേ ടീച്ചര്‍ തന്നെ കളിയാക്കിയിരുന്നതായി മകള്‍ പറഞ്ഞിട്ടുണ്ടായിരുന്നുവെന്നും അമ്മ വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോടു പറഞ്ഞു.

Exit mobile version