വന്ദേമാതരത്തിന് ജനഗണമനയ്‌ക്കൊപ്പം പ്രാധാന്യം നല്‍കണം; ബിജെപി നേതാവിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

ഇത്തരത്തില്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കുന്നതിന് ഒരു യുക്തിയും കാണുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേല്‍ പറഞ്ഞു

ന്യൂഡല്‍ഹി: വന്ദേമാതരത്തിന് ജനഗണമനയ്‌ക്കൊപ്പം പ്രാധാന്യം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഹര്‍ജിയില്‍ ഒരു യുക്തിയും കാണുന്നില്ലെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേലിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഹര്‍ജി തള്ളിയത്.

ഇത്തരത്തില്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കുന്നതിന് ഒരു യുക്തിയും കാണുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേല്‍ പറഞ്ഞു. ബിജെപി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായയാണ് ഹര്‍ജി നല്‍കിയത്.
വന്ദേമാതരത്തെ ദേശീയ ഗാനമായോ ദേശീയ ഗീതമായോ പ്രഖ്യാപിക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

സ്വാതന്ത്ര്യ സമരകാലത്ത് ജനഗണമനയ്‌ക്കൊപ്പം തന്നെ സ്ഥാനം വന്ദേമാതരത്തില്‍ ഉണ്ടായിരുന്നുവെന്നാണ് ഹര്‍ജിയിലെ വാദം. അതെസമയം വന്ദേമാതരത്തിന് ഇപ്പോള്‍ തന്നെ ദേശീയ ഗീത പദവിയുണ്ടെന്നും ഇത്തരത്തില്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കുന്നതിന് ഒരു യുക്തിയും കാണുന്നില്ലെന്നും വ്യക്തമാക്കിയാണ് ഹര്‍ജി കോടതി തള്ളിയത്.

Exit mobile version