ഹരിദ്വാറിൽ ഹിന്ദുക്കൾക്ക് അവസരം വേണം; മുസ്ലിങ്ങളെ ജോലിയിൽ നിന്നും വിലക്കണം; വിവാദ പ്രസ്താവനയുമായി സ്വാധി പ്രാചി

ന്യൂഡൽഹി: തീർത്ഥാടനകേന്ദ്രമായ ഹരിദ്വാറിൽ ഹിന്ദുക്കൾ ജോലി ചെയ്താൽ മതിയെന്ന വിവാദ പ്രസ്താവനയുമായി വിശ്വഹിന്ദുപരിഷത്ത് നേതാവ് സാധ്വി പ്രാചി. ഹരിദ്വാറിലെ ക്ഷേത്രത്തിലേക്കുള്ള പ്രധാന വഴിപാടായി തീർത്ഥാടകർ കൊണ്ടു പോകുന്ന കാവടിയുണ്ടാക്കുന്നത് മുസ്ലിങ്ങളാണെന്നും അത് അനുവദിക്കാനാകില്ലെന്നുമാണ് പ്രാചിയുടെ വിവാദ പ്രസ്താവന.

ശിവഭക്തർ കാവടി വാങ്ങിക്കുന്നവയിൽ 99 ശതമാനവും മുസ്ലിങ്ങളുണ്ടാക്കുന്നതാണ്. അതിനാൽ ഹിന്ദുക്കൾക്ക് ജോലി ചെയ്യാൻ അവസരം ലഭിക്കുന്നില്ല. ഹിന്ദു തീർത്ഥാടകർ മുസ്ലിങ്ങളുടെ കടകളിൽ നിന്ന് സാധനം വാങ്ങരുതെന്നും പ്രാചി പറഞ്ഞു.

ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ 49 സാമൂഹികപ്രവർത്തകർ പ്രധാനമന്ത്രിക്ക് കത്തയച്ചതിനെയും പ്രാചി വിമർശിച്ചു. രാജ്യത്തെ ശാന്തിയും സമാധാനവും തകർക്കാനുള്ള ശ്രമമാണ് ഇതെന്നായിരുന്നു സാധ്വിയുടെ കുറ്റപ്പെടുത്തൽ

Exit mobile version