രാജ്യത്തിന്റെ അഭിമാനം ചാന്ദ്രയാന്‍-2 കുതിച്ചുയര്‍ന്നു

ശ്രീഹരിക്കോട്ട: രാജ്യത്തിന്റെ അഭിമാന പദ്ധതി ചാന്ദ്രയാന്‍ -2 ഒടുവില്‍ കുതിച്ചുയര്‍ന്നു. വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി. ഇന്ത്യന്‍ സമയം 2.43ഓടെയാണ് വിക്ഷേപിച്ചത്. ‘ബാഹുബലി’ എന്ന വിളിപ്പേരുള്ള ജിഎസ്എല്‍വി മാര്‍ക്ക്-3 റോക്കറ്റാണ് ചാന്ദ്രയാന്‍-2ന്റെ വിക്ഷേപണ വാഹനം.

വിക്ഷേപണത്തിന്റെ ആദ്യ ഘട്ടത്തിലെ ദ്രവ ഇന്ധനഘട്ടം പ്രവര്‍ത്തിച്ചു തുടങ്ങി. എല്ലാം സുഗമമായി മുന്നോട്ടു പോകുന്നുവെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. സ്ട്രാപോണുകള്‍ വിച്ഛേദിച്ചതും വിജയകരമായി പൂര്‍ത്തിയാക്കി.

ചാന്ദ്രയാന്‍ രണ്ട് കുതിച്ചുയര്‍ന്ന ആദ്യനിമിഷങ്ങളില്‍തന്നെ ജ്വലിച്ച എസ് 200 സോളിഡ് റോക്കറ്റുകള്‍ വിജയകരമായി വേര്‍പ്പെട്ടു. ഖര ഇന്ധനമാണ് ആദ്യ റോക്കറ്റുകളില്‍ ഉപയോഗിച്ചത്.

ചന്ദ്രനെ വലംവെക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന ലാന്‍ഡര്‍(വിക്രം), പര്യവേക്ഷണം നടത്തുന്ന റോവര്‍ (പ്രഗ്യാന്‍) എന്നിവയടങ്ങിയതാണ് ചന്ദ്രയാന്‍-2.

Exit mobile version