സ്ത്രീകള്‍ക്ക് മാത്രമായി ബിയര്‍ ഒരുക്കി ഒരു പബ്

ഇന്ത്യയിലെ ആദ്യത്തെ വനിതാ ബിയര്‍ എന്നാണ് തങ്ങളുടെ ഉത്പന്നത്തെ അവര്‍ വിശേഷിപ്പിക്കുന്നത്

ഗുരുഗ്രാം: ഗുരുഗ്രാമില്‍ സ്ത്രീകള്‍ക്ക് മാത്രമായി ബിയര്‍ ഒരുക്കി ഒരു പബ്. ഗുരുഗ്രാമിലെ അഡോര്‍ 29 എന്ന പബ് ആണ് സ്ത്രീകള്‍ക്ക് മാത്രമായി ബിയര്‍ ഒരുക്കിയിരിക്കുന്നത്. നിലവിലുള്ള ബിയര്‍ പുരുഷന്മാരെ ലക്ഷ്യം വെച്ചു നിര്‍മ്മിച്ചതാണെന്നും ഭൂരിഭാഗം സ്ത്രീകള്‍ക്കും അത് ഇഷ്ടപ്പെടുന്നില്ലെന്നുമാണ് പബ് ഉടമസ്ഥര്‍ വ്യക്തമാക്കുന്നത്.

ഇങ്ങനൊരു സാഹചര്യത്തിലാണ് സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന തരത്തില്‍ മധുരം നിറഞ്ഞ ബിയര്‍ നിര്‍മ്മിച്ചതെന്ന് ഇവര്‍ വ്യക്തമാക്കി. ഇന്ത്യയിലെ ആദ്യത്തെ വനിതാ ബിയര്‍ എന്നാണ് തങ്ങളുടെ ഉത്പന്നത്തെ അവര്‍ വിശേഷിപ്പിക്കുന്നത്. ഇതിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടെങ്കിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ അധികൃതര്‍ പോസ്റ്റ് നീക്കം ചെയ്യുകയായിരുന്നു.

Exit mobile version