വാക്‌സീന്‍ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് അമ്പത് ശതമാനം ഡിസ്‌കൗണ്ട് : പ്രത്യേക ഓഫറുകളുമായി ഗുരുഗ്രാമിലെ പബ്ബുകളും റസ്റ്ററന്റുകളും

Covid vaccine | Bignewslive

ചണ്ഡീഗഢ് : കോവിഡ് വാക്‌സീന്‍ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് ഡിസ്‌കൗണ്ട് ഓഫറുകളുമായി ഗുരുഗ്രാമിലെ പബ്ബുകളും റസ്റ്ററന്റുകളും.പ്രതിരോധ വാക്‌സീന്‍ രണ്ട് ഡോസും എടുത്തവര്‍ക്ക് അമ്പത് ശതമാനം ഡിസ്‌കൗണ്ടാണ് മിക്കവരും മുന്നോട്ട് വെച്ചിരിക്കുന്നത്.

ഒരു ഡോസ് വാക്‌സീന്‍ എടുത്തവര്‍ക്ക് 25 ശതമാനം ഡിസ്‌കൗണ്ടും കടയുടമകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രത്യേക ഓഫറുകള്‍ വ്യാപാരം കൂട്ടുന്നതിനോടൊപ്പം തന്നെ വാക്‌സിനെടുത്ത് സുരക്ഷ ഉറപ്പാക്കാന്‍ ഉപയോക്താക്കള്‍ക്ക് പ്രചോദനമാകുമെന്നും അധികൃതര്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു.

മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍ക്കായി പ്രത്യേകം ഓഫറുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മാളുകളും ഉണ്ട്. ഗുരുഗ്രാമിലെ ആംബിയന്‍സ് മാളില്‍ ഇവര്‍ക്ക് വാഹനങ്ങള്‍ സൗജന്യമായി പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും കടകളില്‍ പ്രത്യേക ഡിസ്‌കൗണ്ടും ഏര്‍പ്പെടുത്തിയതായി മാള്‍ അധികൃതര്‍ അറിയിച്ചു.

വാക്‌സിനേഷനില്‍ രാജ്യത്ത് 24ാം സ്ഥാനത്താണ് ഗുരുഗ്രാം.ജൂണ്‍ 21ന് നടക്കുന്ന മെഗാ വാക്‌സീന്‍ ഡ്രൈവില്‍ ജില്ലയിലെ 30000 പേര്‍ക്ക് വാക്‌സീന്‍ നല്‍കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.ആകെമൊത്തം 189 വാക്‌സിനേഷന്‍ സെന്ററുകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഒരുക്കുന്നത്. സെന്ററുകളില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ല.

Exit mobile version