നവരാത്രി ആഘോഷത്തിന്റെ പേരില്‍ ഇറച്ചിക്കടകള്‍ക്കു നേരെ ഹിന്ദുത്വരുടെ അതിക്രമം; രണ്ട് പേര്‍ അറസ്റ്റില്‍

ഹിന്ദുസേനാ പ്രവര്‍ത്തകരായ രാകേഷ്, പ്രമോദ് സിംഗ് എന്നിവരാണ് അറസ്റ്റിലായത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇരുവരും പിടിയിലായത്

ഗുരുഗ്രാമം: നവരാത്രി ആഘോഷത്തിന്റെ പേരില്‍ ഗുരുഗ്രാനില്‍ ഇറച്ചിക്കടകള്‍ ബലമായി അടപ്പിക്കാന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍. ഹിന്ദുസേനാ പ്രവര്‍ത്തകരായ രാകേഷ്, പ്രമോദ് സിംഗ് എന്നിവരാണ് അറസ്റ്റിലായത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇരുവരും പിടിയിലായത്.

ഇവര്‍ ബലമായി കടകള്‍ അടപ്പിക്കുകയും വ്യാപാരികളെ മര്‍ദ്ദിക്കുകയും ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് പോലീസ് വൃത്തങ്ങള്‍ അറയിച്ചു. അതേസമയം നവരാത്രി ആഘോഷം പൂര്‍ത്തിയാകുന്നത് വരെ കടകള്‍ തുറക്കരുതെന്നാണ് ഹിന്ദുസേനാ പ്രവര്‍ത്തകര്‍ ഇറച്ചിക്കട വ്യാപാരികള്‍ക്ക് നല്‍കിയ മുന്നറിയിപ്പ്.

സേനാ പ്രവര്‍ത്തകര്‍ ഇരുമ്പ് പൈപ്പ്, ഹോക്കി സ്റ്റിക്ക്, വടി തുടങ്ങിയ വസ്തുകള്‍ ഉപയാഗിച്ച് റോഡിലൂടെ മാര്‍ച്ച് നടത്തിയിരുന്നുവെന്ന് ഡിസിപി സുമര്‍ സിംഗ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച ഗുരുഗ്രാമിലെ വിവിധയിടങ്ങളിലായി 200 ഓളം ഹിന്ദു സേനാ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു.

പാലംവിഹാര്‍, ബദ്ഷാഹ്പൂര്‍, ഓം വിഹാര്‍ എന്നിവടങ്ങളിലെ 250ഓളം വരുന്ന ഇറച്ചിക്കടകള്‍ ബലമായി അടപ്പിച്ചിരുന്നു.

Exit mobile version