കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ കൊണ്ട് അത്ഭുതം തീര്‍ക്കുന്ന ശശി തരൂരിനും തെറ്റി; ലളിതമായ വാക്കിന്റെ സ്‌പെല്ലിങ് തെറ്റിച്ച തരൂരിനെ ട്രോളി സോഷ്യല്‍മീഡിയ

പെട്ടെന്ന് പിടികിട്ടാത്തതും കടിച്ചാല്‍ പൊട്ടാത്തതുമായ വാക്കുകളുമായി അമ്മാനമാടുന്ന ശശി തരൂര്‍ എംപിക്കും പണി കിട്ടിയിരിക്കുകയാണ് ഒടുവില്‍.

തിരുവനന്തപുരം: പെട്ടെന്ന് പിടികിട്ടാത്തതും കടിച്ചാല്‍ പൊട്ടാത്തതുമായ വാക്കുകളുമായി അമ്മാനമാടുന്ന ശശി തരൂര്‍ എംപിക്കും പണി കിട്ടിയിരിക്കുകയാണ് ഒടുവില്‍. ലളിതമായ ഒരു വാക്കിന്റെ സ്‌പെല്ലിംഗ് തെറ്റിച്ച ശശി തരൂരിനെതിരെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പ്രവാഹമാണ്.

അടുത്തിടെ തരൂര്‍ തന്റെ പുതിയ പുസ്തകത്തിന്റെ പ്രചാരണാര്‍ത്ഥം നടത്തിയ പദപ്രയോഗങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായാണ് അക്ഷരപിശക് തരൂരിന് പാരയായിരിക്കുന്നത്.

യുഎഇയിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുമ്പോഴാണ് തരൂരിനെ ‘അക്ഷരപിശാച്’ പിടികൂടിയത്. എംഇഎസ് കോളേജ് ഒഫ് എന്‍ജിനീയറിംഗ് പൂര്‍വ വിദ്യാര്‍ത്ഥികളുടെ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിച്ചതിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം. ഇതിനിടയില്‍ ‘innovation’ എന്ന വാക്കിന് പകരം ‘Innivation’ എന്നാണ് തരൂര്‍ എഴുതിയത്.

ഫോക്‌സിനോക്‌സിനിഹിലിഫിലിഫിക്കേഷന്‍ എന്നൊക്കെ പറഞ്ഞ് ട്വിറ്ററിനെ വിറപ്പിച്ച തരൂരിന് പറ്റിയ പിശക് സോഷ്യല്‍ മീഡിയ ഏറ്റെടുക്കാന്‍ അധിക സമയമൊന്നും വേണ്ടി വന്നില്ല. ഇനി ‘innivation’ എന്നൊരു പദം ഇംഗ്ലീഷ് ഭാഷയില്‍ ഉണ്ടോ എന്ന് പോലും ചിലര്‍ അന്വേഷിച്ചു. ഇങ്ങനെയൊരു വാക്ക് ഇന്റര്‍നെറ്റില്‍ കണ്ടെത്താന്‍ കഴിയാത്തതോടെ പിന്നെ പരിഹാസവും കളിയാക്കലുമായി നിരവധി ട്രോളുകളാണ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്.

Exit mobile version