ക്യാമ്പിനില്‍ ടോയ്‌ലറ്റ് സൗകര്യം ഇല്ല; ട്രെയിന്‍ നിര്‍ത്തി ട്രാക്കില്‍ മൂത്രമൊഴിച്ച് മോട്ടോര്‍മാന്റെ പ്രതിഷേധം

ഉല്‍ഹാസ് നഗര്‍ - വിതല്‍വാടി റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ഇടയില്‍ വെച്ചാണ് സംഭവം നടന്നത്

മുംബൈ: ട്രെയിനില്‍ മോട്ടോര്‍മാന്‍, ഗാര്‍ഡുകള്‍ എന്നിവരുടെ ക്യാമ്പിനില്‍ ടോയ്‌ലറ്റ് സൗകര്യം ഇല്ലാത്തതില്‍ വ്യത്യസ്ത പ്രതിഷേധവുമായി മോട്ടോര്‍മാന്‍ രംഗത്ത്. ട്രെയിന്‍ നിര്‍ത്തി ട്രാക്കില്‍ മൂത്രം ഒഴിച്ചാണ് പ്രതിഷേധം നടത്തിയത്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഉല്‍ഹാസ് നഗര്‍ – വിതല്‍വാടി റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ഇടയില്‍ വെച്ചാണ് സംഭവം നടന്നത്. ട്രെയിന്‍ മുംബൈയിലേക്ക് പോവുന്ന വഴിയാണ് ഇത്തരത്തില്‍ ഒരു സംഭവം അരങ്ങേറിയത്. സംഭവത്തിന് ദൃക് സാക്ഷിയായ ആളാണ് വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

അതേസമയം, ഇത് മോട്ടോര്‍മാന്റെ ഭാഗത്തു നിന്നുണ്ടായ പിഴവല്ലെന്നാണ് എല്ലാവരും ഇത് കണ്ട് പ്രതികരിച്ചത്. ഇന്ത്യന്‍ റെയില്‍വേ ലോക്കോ മോട്ടിവ്/എഞ്ചിനുകളില്‍ ടോയ്‌ലറ്റുകള്‍ നിര്‍മ്മിച്ച് നല്‍കുന്നില്ല. എന്തുകൊണ്ടാണ് ഇത്രയും പ്രധാനപ്പെട്ട ഒരു സ്ഥലത്ത് സ്വച്ഛ ഭാരത് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതെന്നും എന്നുമാണ് വീഡിയോ കണ്ടവര്‍ ചോദിക്കുന്നത്. മോട്ടോര്‍മാന്റെയും ഗാര്‍ഡുകളുടെയും കാബിനുകളില്‍ ഇന്ത്യന്‍ റെയില്‍വേ എത്രയും പെട്ടെന്ന് ടോയ്‌ലറ്റുകള്‍ സ്ഥാപിക്കണമെന്ന് എല്ലാവരും പറയുന്നത്.

Exit mobile version