രാഷ്ട്രീയത്തിലിറങ്ങാന്‍ ആദ്യം പറഞ്ഞത് ‘നെല്‍സണ്‍ അങ്കിള്‍’; നെല്‍സണ്‍ മണ്ടേലയുടെ ഓര്‍മ്മ പങ്കുവച്ച് പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: നൊബേല്‍സമ്മാന ജേതാവും ദക്ഷിണാഫ്രിക്കയുടെ മുന്‍ പ്രസിഡന്റുമായ നെല്‍സണ്‍ മണ്ടേലയുടെ ഓര്‍മ്മകള്‍ പങ്കുവച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നെല്‍സണ്‍ മണ്ടേലയുടെ 101ാം ജന്മദിനത്തിലാണ് പ്രിയങ്കയുടെ ഓര്‍മ്മക്കുറിപ്പ്.

നെല്‍സണ്‍ മണ്ടേല തനിക്ക് ‘നെല്‍സണ്‍ അങ്കിള്‍’ യിരുന്നെന്നും അദ്ദേഹമാണ് രാഷ്ട്രീയത്തിലിറങ്ങാന്‍ തന്നോട് ആദ്യം ആവശ്യപ്പെട്ടതെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.
നെല്‍സണ്‍ മണ്ടേലയോടൊപ്പം പ്രിയങ്കയും മകനും ഇരിക്കുന്ന ചിത്രവും ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

മണ്ടേലയെപ്പോലെയുള്ള നേതാക്കളെയാണ് ലോകത്തിന് ആവശ്യം. സത്യത്തിലും സ്നേഹത്തിലും സ്വാതന്ത്ര്യത്തിലും ധിഷ്ഠിതമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. രാഷ്ട്രീയത്തിലിറങ്ങണമെന്ന് എന്നോട് ആദ്യം ആവശ്യപ്പെട്ടത് അദ്ദേഹമായിരുന്നു.
അദ്ദേഹം എന്നുമെന്റെ പ്രചോദനവും വഴികാട്ടിയുമായിരിക്കും’ പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

മണ്ടേല 1994 മുതല്‍ 1999 വരെ ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായിരുന്നു. 1990ല്‍ ഇന്ത്യ ഭാരതരത്നം നല്‍കി മണ്ടേലയെ ആദരിച്ചു. പരമോന്നത സിവിലിയന്‍ പുരസ്‌കാരം ലഭിക്കുന്ന രണ്ടാമത്തെ വിദേശിയാണ് മണ്ടേല. 993ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ഫ്രഡറിക് ഡിക്ലര്‍ക്കിനോടൊപ്പവും പങ്കിട്ടു. ഗാന്ധിയന്‍ ആശയങ്ങള്‍ എന്നും നെല്‍സണ്‍ മണ്ടേലക്ക് പ്രചോദനമായിരുന്നു.

Exit mobile version