യന്ത്ര ഊഞ്ഞാല്‍ തകര്‍ന്നുവീണു; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം, 29 പേര്‍ക്ക് ഗുരുതരപരിക്ക്

ന്യൂഡല്‍ഹി: അമ്യൂസ്മെന്റ് പാര്‍ക്കിലെ യന്ത്ര ഊഞ്ഞാല്‍ തകര്‍ന്നുവീണ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. 29 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നിയന്ത്രണം നഷ്ടപ്പെട്ട ഊഞ്ഞാല്‍ അടുത്തുള്ള തൂണില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.

അഹമ്മദാബാദിലെ കന്‍കരിയയില്‍ ഞായറാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. അപകടത്തില്‍പ്പെടുന്ന സമയത്ത് 31 പേര്‍ ഊഞ്ഞാലിലുണ്ടായിരുന്നതായാണ് സൂചന. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതായും പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പുവരുത്തുമെന്നും മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ വിജയ് നെഹ്‌റ വ്യക്തമാക്കി.

Exit mobile version