സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: ഒഴിവ് വരുന്ന എന്‍ആര്‍ഐ സീറ്റുകളില്‍ സംസ്ഥാനത്തിന് പുറത്തു നിന്നുള്ള വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാമെന്ന് സുപ്രീംകോടതി

കേരള പ്രൈവറ്റ് മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

ന്യൂഡല്‍ഹി; സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ ഒഴിവു വരുന്ന എന്‍ആര്‍ഐ സീറ്റുകളില്‍ സംസ്ഥാനത്തിന് പുറത്തുള്ള എന്‍ആര്‍ഐ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാമെന്ന് സുപ്രീംകോടതി. കേരള പ്രൈവറ്റ് മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

കേരളത്തിലെ വിദ്യാര്‍ത്ഥികളെ മാത്രം പ്രവേശിപ്പിക്കാന്‍ കഴിയൂവെന്ന നിലപാട് കേരള സര്‍ക്കാരിന് എങ്ങനെ സ്വീകരിക്കാനാകും എന്ന് ചോദിച്ച കോടതി, എന്‍ആര്‍ഐ മാനദണ്ഡം കൃത്യമായി പാലിക്കണമെന്നും നിര്‍ദേശിച്ചു.

ബാങ്ക് ഗ്യാരന്റി നല്‍കണമെന്ന മാനേജ്മെന്റുകളുടെ ആവശ്യത്തെ പറ്റി വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍കൂര്‍ വിവരം നല്‍കണമെന്നും കോടതി വ്യക്തമാക്കി. ഹര്‍ജിയിലെ അന്തിമ തീരുമാനത്തിന് അനുസൃതമായിട്ടായിരിക്കും ബാങ്ക് ഗ്യാരണ്ടി നല്‍കണോ എന്നു നിശ്ചയിക്കുകയെന്നും കോടതി പറഞ്ഞു.

Exit mobile version