സ്വപ്‌നങ്ങള്‍ കൂട്ടിവെച്ച് അഞ്ചുമാസത്തെ ശമ്പളം കൊണ്ട് സൂരജ് സ്വന്തമാക്കിയത് കെടിഎം ബൈക്ക്! അമ്പരപ്പിച്ച് സൊമാറ്റോ ബോയ്; അപ്പോള്‍ ശമ്പളമെത്രയെന്ന് ആശ്ചര്യപ്പെട്ട് സോഷ്യല്‍മീഡിയ

ചണ്ഡീഗഢ്: കാലങ്ങളായുള്ള സ്വപ്‌നം കൂട്ടിവെച്ച് ഒടുവില്‍ ആ സ്വപ്‌നം തന്റെ കഠിനപ്രയത്‌നം കൊണ്ട് തന്നെ സാക്ഷാത്കരിച്ച് അമ്പരപ്പിച്ചിരിക്കുകയാണ് ഈ ഓണ്‍ലൈന്‍ ആപ്പ് ഫുഡ് ഡെലിവെറി ബോയ്. ഒരുപാട് സ്വപ്‌നങ്ങളെ ഉള്ളിലിട്ട് ഭക്ഷണവുമായി പായുന്ന ഈ യുവാക്കള്‍ എല്ലാ നഗരങ്ങളിലേയും കാഴ്ചയാണ്. പഠനത്തിരക്കിനിടയിലും മറ്റു ചിലര്‍ ജോലിത്തിരക്കിനിടയിലും സമയം കണ്ടെത്തി ഫുഡ് ഡെലിവെറി ഏജന്റുമാരാകുമ്പോള്‍ മറ്റു ചിലര്‍ മുഴുവന്‍ സമയവും ജോലിയായും ഈ പ്രൊഫഷനെ കാണുന്നുണ്ട്. ഇപ്പോഴിതാ ഏത് സ്വപ്‌നവും സഫലമാക്കാനുള്ള കരുത്ത് തങ്ങളുടെ ജോലിക്ക് ഉണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് സൊമാറ്റോ ഫുഡ് ഡെലിവറി ഏജന്റായ സൂരജ്.

ഹരിയാനക്കാരന്‍ സൂരജ് സൊമാറ്റോ ഫുഡ് ഡെലിവറി ഏജന്റാണ്. തന്റെ 5 മാസത്തെ ശമ്പളം സ്വരുക്കൂട്ടിവെച്ച് സ്വന്തമാക്കിയത് ഏറെനാള്‍ സ്വപ്നം കണ്ട കെടിഎം ആര്‍സി 200 ബൈക്ക് ആണ്. വര്‍ഷങ്ങളായി മനസില്‍ കൊണ്ടുനടക്കുന്ന മോഹമാണിത്. സൊമാറ്റോ സ്ഥാപകന്‍ ദീപേന്ദര്‍ ഗോയാല്‍ ആണ് ട്വിറ്ററിലൂടെ ഈ സന്തോഷ വാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്.

ട്വീറ്റ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. സൂരജിന്റെ കഠിനാധ്വാനത്തെ പ്രശംസിക്കുന്നതിനോടൊപ്പം ചിലര്‍ സൊമാറ്റോയിലെ ശമ്പളം എത്രയാകുമെന്നോര്‍ത്ത് ആശ്ചര്യം കൊള്ളുകയാണ്.

Exit mobile version