പട്ടേല്‍ പ്രതിമയിലെ ഗാലറിയില്‍ ചോര്‍ച്ച; വീഡിയോ

ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ നിരീക്ഷക ഗ്യാലറിയില്‍ ചോര്‍ച്ച കണ്ടെത്തി

അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ നിരീക്ഷക ഗ്യാലറിയില്‍ ചോര്‍ച്ച കണ്ടെത്തി. ഗുജറാത്തില്‍ ശനിയാഴ്ച തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ശക്തമായതോടെ സീലിങ്ങിലെ ചോര്‍ച്ചയിലൂടെ മഴവെള്ളം ഗ്യാലറിയിലേക്ക് വീഴുകയാണ്. നര്‍മ്മദ നദിയുടെ മനോഹാരിത കാണാന്‍ കഴിയുന്ന രീതിയില്‍ 200 സന്ദര്‍ശകരെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്ന ഗ്യാലറിയാണ് പ്രതിമാ സമുച്ചയത്തിലുള്ളത്.

2989 കോടി ചിലവില്‍ നിര്‍മ്മിച്ച സ്റ്റാച്യു ഓഫ് യൂണിറ്റി 2018 ഒക്ടോബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് ഉദ്ഘാടനം ചെയ്ത്. 182 മീറ്റര്‍ ഉയരമുള്ള പ്രതിമ 42 മാസംകൊണ്ടാണ് പണികഴിയിപ്പിച്ചത്. 3400 ജോലിക്കാരുടെയും, 250 എഞ്ചിനീയമാരും ചേര്‍ന്നാണ് ഇതിന്റെ പണി പൂര്‍ത്തിയാക്കിയത്. പ്രമുഖ ശില്‍പി റാം വി.സുതര്‍ ആണ് ശില്‍പം രൂപ കല്‍പ്പന ചെയ്തത്.

Exit mobile version