ഒബിസി വിഭാഗത്തിലെ 17 ജാതികളെ പട്ടികജാതി വിഭാഗത്തിലേക്ക് മാറ്റി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

രാജ്ഭര്‍, പ്രജാപതി തുടങ്ങിയ പതിനേഴോളം ജാതികളാണ് പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ലഖ്‌നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ 17 ജാതികളെ പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. കശ്യപ്, മല്ലാ, കുംമര്‍, രാജ്ഭര്‍, പ്രജാപതി തുടങ്ങിയ പതിനേഴോളം ജാതികളാണ് പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ജാതി വിഭാഗത്തിനു പിന്നാലെ ഉടലെടുത്ത ആശങ്ക ഒഴിവാക്കാനായി യുപിയിലെ എല്ലാ ജില്ലകളിലും ജില്ലാ ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജാതി സര്‍ട്ടിഫിക്കറ്റിനായി കുടുംബാംഗങ്ങള്‍ക്ക് ജില്ലാ ഓഫീസറെ സമീപിക്കാവുന്നതാണെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയായിരുന്നു യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ പ്രധാനപ്പെട്ട തീരുമാനം പുറത്തുവന്നത്.

ഇപ്പോള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 17 ജാതികളും മുമ്പ് മറ്റ് പിന്നോക്ക വിഭാഗ(ഒബിസി)ത്തില്‍ ഉള്‍പ്പെട്ടിരുന്നവയായിരുന്നു.

Exit mobile version