റെയില്‍വേയിലെ ഒഴിവുകള്‍ പകുതിയും സ്ത്രീകള്‍ക്കായി നീക്കി വെക്കും; കേന്ദ്ര റെയില്‍വേ മന്ത്രി

ഇക്കാര്യം ട്വിറ്ററിലൂടെയാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.

ന്യൂഡല്‍ഹി: റെയില്‍വേയില്‍ ഒഴിവ് വന്നിരിക്കുന്ന 9000 തസ്തികകളില്‍ 50 ശതമാനം സ്ത്രീകള്‍ക്കായി നീക്കി വെച്ചിരിക്കുകയാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സില്‍(ആര്‍പിഎഫ്) കോണ്‍സ്റ്റബിള്‍, സബ് ഇന്‍സ്‌പെക്ടര്‍ തസ്തികകളിലായാണ് ഒഴിവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇക്കാര്യം ട്വിറ്ററിലൂടെയാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.

ട്രെയിന്‍ യാത്രയ്ക്കിടയിലെ സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും സുരക്ഷയ്ക്കായി ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ ഈ രണ്ടു വര്‍ഷം കൊണ്ട് സാധിച്ചെന്നും ഗോയല്‍ ട്വിറ്ററില്‍ കുറിച്ചു. ആര്‍പിഎഫും സംസ്ഥാനങ്ങള്‍ക്ക് കീഴിലുള്ള ഗവണ്‍മെന്റ് റെയില്‍വേ പോലീസും അടിസ്ഥാന സൗകര്യങ്ങളുടെ പരിപാലനത്തിലും സ്റ്റേഷന്‍, ട്രെയിന്‍ തുടങ്ങിയവയുടെ പരിപാലനത്തിലും മികവുറ്റ് നിന്നെന്നും അദ്ദേഹം പ്രശംസിച്ചു.

ഇക്കഴിഞ്ഞ ജനുവരിയില്‍ നാല് ലക്ഷത്തോളം പേര്‍ക്ക് റെയില്‍വേയില്‍ ജോലി അവസരം നല്‍കുമെന്ന് പിയൂഷ് ഗോയല്‍ പ്രസ്താവിച്ചിരുന്നു.

Exit mobile version