പ്ലാസ്റ്റിക്കില്‍ നിന്നും പെട്രോള്‍, ലിറ്ററിന് 40 രൂപ മാത്രം; വിപ്ലവകരമായ കണ്ടുപിടുത്തവുമായി എഞ്ചിനീയര്‍, കൈയ്യടിച്ച് ജനത

പ്ലാസ്റ്റിക്കില്‍ നിന്നും പെട്രോള്‍ ആണ് ഇദ്ദേഹം കണ്ടുപിടിച്ചത്. ഇതിനായി ഒരു സ്ഥാപനം തന്നെ വാര്‍ത്തെടുത്തിട്ടുണ്ട് ഇദ്ദേഹം.

ഹൈദരാബാദ്: പ്ലാസ്റ്റിക് എന്നും പരിസ്ഥിതിക്ക് വില്ലന്‍ തന്നെയാണ്. കത്തിച്ചു കളഞ്ഞാല്‍ അന്തരീക്ഷ മലിനീകരണം, വലിച്ചെറിഞ്ഞാല്‍ ഭൂമിക്ക് നാശം. തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് പ്ലാസ്റ്റികിന് ഉള്ളത്. എന്നാല്‍ അതില്‍ നിന്നും പെട്രോള്‍ ഉണ്ടാക്കിയാലോ…? അമ്പരക്കേണ്ട സംഭവം സത്യമാണ്. ഹൈദരാബാദ് സ്വദേശിയായ എഞ്ചിനീയറായ 45 കാരനായ പ്രൊഫസര്‍ സതീഷ് കുമാര്‍ ആണ് വിപ്ലവകരമായ ഈ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്.

പ്ലാസ്റ്റിക്കില്‍ നിന്നും പെട്രോള്‍ ആണ് ഇദ്ദേഹം കണ്ടുപിടിച്ചത്. ഇതിനായി ഒരു സ്ഥാപനം തന്നെ വാര്‍ത്തെടുത്തിട്ടുണ്ട് ഇദ്ദേഹം. പ്ലാസ്റ്റിക് റീസൈക്കിള്‍ ചെയ്താണ് പെട്രോള്‍ ആക്കി മാറ്റുന്നത്. 500 കിലോഗ്രാം പ്ലാസ്റ്റിക്കില്‍ നിന്നും ഏകദേശം 400 ലിറ്റര്‍ ഇന്ധനമുണ്ടാക്കാന്‍ സാധിക്കുന്നുണ്ടെന്ന് സതീഷ് പറയുന്നു. അന്തരീക്ഷമലിനീകരണം ഇല്ലാതെയുള്ള ലളിതമായ പ്രക്രിയയാണ് ഇതെന്നും സതീഷ് വ്യക്തമാക്കി. ദേശീയ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘സാമ്പത്തിക നേട്ടം ലക്ഷ്യമല്ല. പരിസ്ഥിതിയുടെ സംരക്ഷണമാണ് ലക്ഷ്യം. താല്‍പര്യമുള്ള സംരംഭകര്‍ക്ക് ഈ സാങ്കേതികവിദ്യ പറഞ്ഞുകൊടുക്കാന്‍ തയ്യാറാണ്”, സതീഷ് പറയുന്നു. 2016 ലെ കണക്കനുസരിച്ച് ഇതുവരെ സതീഷ് 50 ടണ്‍ പ്ലാസ്റ്റിക് ഇന്ധനമാക്കി മാറ്റിയിട്ടുണ്ട്. പ്രതിദിനം 200 ലിറ്ററോളം പെട്രോള്‍ ആണ് ഇന്ന് സതീഷിന്റെ കമ്പനി ഉത്പാദിപ്പിക്കുന്നുണ്ട്, ചെറുകിട സ്ഥാപനങ്ങള്‍ക്ക് ലിറ്ററിന് നാല്‍പതു രൂപ നിരക്കില്‍ വില്‍ക്കുന്നുണ്ട്. എന്നാല്‍ വാഹനങ്ങളില്‍ ഒഴിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. അതിനെക്കുറിച്ചുള്ള പഠനങ്ങള്‍ നടന്നു വരുന്നേ ഉള്ളൂ.

Exit mobile version