ബംഗളൂരുവില്‍ വാഹനാപകടം; രണ്ട് കോഴിക്കോട് സ്വദേശികള്‍ മരിച്ചു

കോഴിക്കോട് ബാലുശ്ശേരി സ്വദേശികളായ ആദിത്ത്, അഭിരാം എന്നിവരാണ് മരിച്ചത്. കാറോടിച്ചിരുന്ന അഖില്‍(25) പരിക്കുകളോടെ രക്ഷപ്പെട്ടു.

ബംഗളൂരു: ബംഗളൂരുവില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. കോഴിക്കോട് ബാലുശ്ശേരി സ്വദേശികളായ ആദിത്ത്, അഭിരാം എന്നിവരാണ് മരിച്ചത്. കാറോടിച്ചിരുന്ന അഖില്‍(25) പരിക്കുകളോടെ രക്ഷപ്പെട്ടു.

കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. ബംഗളൂരു രാജരാജേശ്വരി നഗര്‍ മെഡിക്കല്‍ കോളേജിന് സമീപമാണ് പുലര്‍ച്ചെ വാഹനാപകടമുണ്ടായത്. കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന കാര്‍ നിര്‍ത്തിയിട്ടിരുന്ന കോണ്‍ക്രീറ്റ് മിക്സിങ് ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു.

അഭിരാമും ആദിത്തും സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു. മൃതദേഹം രാജരാജേശ്വരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടം വൈകുന്നേരം നടക്കും. പരിക്കേറ്റ അഖിലിനെ രാജരാജേശ്വരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version