പെണ്‍കുട്ടിയുടെ ആത്മഹത്യക്ക് പിന്നില്‍ മൊബൈല്‍ ഫോണ്‍

ഹൈദരാബാദ്: ഹൈദരാബാദില്‍ പത്തൊമ്പതുകാരി ആത്മഹത്യ ചെയ്തതിന് പിന്നില്‍ മൊബൈല്‍ ഫോണ്‍. വിദ്യാര്‍ത്ഥി അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറുണ്ടായിരുന്നു. പലപ്പോഴും വീട്ടുക്കാര്‍ ഇത് വിലക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അമിതമായി ഫോണ്‍ ഉപയോഗിച്ചപ്പോള്‍ പെണ്‍കുട്ടിയെ അമ്മ വഴക്ക് പറഞ്ഞു. ഇതാണ് കുട്ടിയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.

അധിക സമയം മൊബൈല്‍ ഫോണ്‍ ഉയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് ഫോണിന്റെ ഉപയോഗം നിര്‍ത്താന്‍ അമ്മ ആവശ്യപ്പെട്ടത്. ഇതില്‍ മനംനൊന്താണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സെക്ഷന്‍ 174 പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചിരിക്കുകയാണ്.

Exit mobile version