‘എന്റെ മരണത്തിന് ഉത്തരവാദി മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും’ എഫ്ബി ലൈവിലെത്തി കര്‍ഷകന്‍ ആത്മഹത്യ ചെയ്തു!

ലൈവ് വീഡിയോ കണ്ട് ഉടന്‍ തന്നെ നാട്ടുകാര്‍ സോഹന്‍ ലാലിന്റെ വീട്ടിലേക്ക് എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ജയ്പൂര്‍: ‘എന്റെ മരണത്തിന് ഉത്തരവാദി മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും’ ഇരുവര്‍ക്കുമെതിരെ കുറിപ്പ് എഴുതി ഇട്ട ശേഷം ലൈവിലെത്തി കര്‍ഷകന്‍ ജീവനൊടുക്കി. ഞായറാഴ്ച്ചയാണ് 45 വയസ്സുകാരനായ സോഹന്‍ ലാല്‍ മേഘ് വാള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.

‘അധികാരത്തിലെത്തിയാല്‍ പത്ത് ദിവസത്തിനകം കാര്‍ഷിക വായ്പ എഴുത്തിത്തള്ളുമെന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തത്. അവര്‍ ഇപ്പോള്‍ അധികാരത്തിലെത്തി. പക്ഷേ, അവരുടെ വാഗ്ദാനത്തിനെന്ത് പറ്റി? ഞാന്‍ ആത്മഹത്യ ചെയ്യുകയാണ്. കര്‍ഷകരുടെ കാര്യം ശ്രദ്ധിക്കണമെന്ന് അശോക് ഗെഹ്‌ലോട്ടും സര്‍ക്കാരിനോട് ഞാന്‍ ആവശ്യപ്പെടുകയാണ്. എന്റെ മരണശേഷം ഈ ഗ്രാമത്തില്‍ ഐക്യം ഉണ്ടാവുമെന്ന് ഞാന്‍ കരുതുന്നു.’ സോഹന്‍ ലാല്‍ കുറിപ്പില്‍ ആരോപിക്കുന്നു. ശേഷം വിഷം കഴിച്ച് ഫേസ്ബുക്ക് ലൈവില്‍ വരികയായിരുന്നു.

ലൈവ് വീഡിയോ കണ്ട് ഉടന്‍ തന്നെ നാട്ടുകാര്‍ സോഹന്‍ ലാലിന്റെ വീട്ടിലേക്ക് എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കാര്‍ഷിക വായ്പയായി രണ്ട് ബാങ്കുകളില്‍ നിന്ന് മൂന്നുലക്ഷത്തോളം രൂപ ഇയാള്‍ വാങ്ങിയിരുന്നതായാണ് വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.

Exit mobile version