ഡോക്ടറുടെ നിര്‍ദേശം പരിഗണിക്കാതെ ഗുരുതരാവസ്ഥയില്‍ കഴിയുന്ന കുട്ടിയെ ഐസിയുവില്‍ നിന്ന് മാറ്റി; ഒമ്പത് വയസ്സുകാരന് മരിച്ചു

ഐസിയുവില്‍ പ്രവേശിപ്പിച്ച കുട്ടിയെ ഞായറാഴ്ച തന്നെ കുട്ടിയുടെ ബന്ധുക്കള്‍ ഡോക്ടറുടെ നിര്‍ദേശം അവഗണിച്ച് ഒമ്പത് വയസുകാരനെ ആശുപത്രിയില്‍ നിന്ന് തിരികെ കൊണ്ട് പോയെന്നും കുട്ടിക്ക് മസ്തിഷ്‌കജ്വരത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലായിരുന്നുവെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി

ഇന്‍ഡോര്‍: ഇന്‍ഡോറില്‍ ഡോക്ടറുടെ നിര്‍ദ്ദേശത്തെ അവഗണിച്ച് ഐസിയുവില്‍ നിന്നും മാറ്റിയ ഒമ്പത് വയസ്സുകാരന്‍ മരിച്ചു. ഇന്‍ഡോര്‍ മഹാരാജാ യശ്വന്ത്റോ ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ ശനിയാഴ്ചയാണ് ഗുരുതരാവസ്ഥയില്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.

ഐസിയുവില്‍ പ്രവേശിപ്പിച്ച കുട്ടിയെ ഞായറാഴ്ച തന്നെ കുട്ടിയുടെ ബന്ധുക്കള്‍ ഡോക്ടറുടെ നിര്‍ദേശം അവഗണിച്ച് ഒമ്പത് വയസുകാരനെ ആശുപത്രിയില്‍ നിന്ന് തിരികെ കൊണ്ട് പോയെന്നും കുട്ടിക്ക് മസ്തിഷ്‌കജ്വരത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലായിരുന്നുവെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.

അതേസമയം കുട്ടിയെ ഐസിയുവില്‍ നിന്ന് മാറ്റിയപ്പോഴാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Exit mobile version