അമേഠിയിലെത്തിയ സ്മൃതി ഇറാനി വോട്ടര്‍മാര്‍ക്ക് സമ്മാനിച്ചത് വീടിന്റെ താക്കോലും ലാപ്‌ടോപ്പുകളും

ഗര്‍ഭിണികളായ യുവതികള്‍ക്ക് അനുഗ്രഹം നല്‍കുന്ന ചടങ്ങിലും സ്മൃതി പങ്കെടുത്തു

അമേഠി: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി അമേഠിയിലെത്തിയ കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി വോട്ടര്‍മാര്‍ക്ക് സമ്മാനിച്ചത് വീടിന്റെ താക്കോലും ലാപ്‌ടോപ്പുകളും. അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി മനോഹര്‍ പരീക്കര്‍ ദത്തെടുത്ത ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുക എന്ന ലക്ഷ്യത്തോടെ അമേഠിയിലെത്തിയ സ്മൃതി ഇറാനി അവിടെ സ്ഥിരതാമസമാക്കാന്‍ താത്പര്യമുണ്ടെന്നും അറിയിച്ചു.

തന്റെ സ്വന്തം മണ്ഡലത്തില്‍ എത്തിയ സ്മൃതി ഇറാനി 240 ലാപ്‌ടോപ്പുകളും പ്രധാനമന്തി ആവാസ് യോജനയുടെ കീഴില്‍ നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ ദാനവും നിര്‍വഹിച്ചു. ഗ്രാമത്തിലെ ജനങ്ങളുമായി ആശയവിനിമം നടത്തുകയെന്ന ഉദ്ദേശത്തോടെ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് ഒപ്പമാണ് സ്മൃതി അമേഠിയില്‍ എത്തിയത്.

ഗര്‍ഭിണികളായ യുവതികള്‍ക്ക് അനുഗ്രഹം നല്‍കുന്ന ചടങ്ങിലും സ്മൃതി പങ്കെടുത്തു. ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം രോഗബാധിതയായ യുവതിയെ തന്റെ അകമ്പടി വാഹനത്തില്‍ കയറ്റി ജില്ലാ ആശുപത്രിയില്‍ എത്തിച്ച സമൃതിയുടെ വീഡിയോയും
സമൂഹമാധ്യമങ്ങളില്‍ കൈയ്യടി നേടിയിരുന്നു.

Exit mobile version