അന്യജാതിക്കാരനെ വിവാഹം കഴിച്ചു; മധ്യപ്രദേശില്‍ ഗര്‍ഭിണിയെ സഹോദരങ്ങള്‍ വെടിവെച്ചു കൊന്നു

ബുള്‍ബുള്‍ ആണ് സഹോദരങ്ങളുടെ വെടിയേറ്റ് മരിച്ചത്. ഗര്‍ഭിണിയായ യുവതിയെ സഹോദരങ്ങള്‍ തലയ്ക്ക് വെടിവെച്ചു കൊല്ലുകയായിരുന്നു.

ഇന്‍ഡോര്‍: അന്യജാതിക്കാരനെ വിവാഹം കഴിച്ചതിന് 21 വയസ്സുകാരിയായ ഗര്‍ഭിണിയെ സഹോദരങ്ങള്‍ വെടിവെച്ചു കൊന്നു. മധ്യപ്രദേശിലാണ് ദാരുണ സംഭവം നടന്നത്. ബുള്‍ബുള്‍ ആണ് സഹോദരങ്ങളുടെ വെടിയേറ്റ് മരിച്ചത്. ഗര്‍ഭിണിയായ യുവതിയെ സഹോദരങ്ങള്‍ തലയ്ക്ക് വെടിവെച്ചു കൊല്ലുകയായിരുന്നു.

എട്ടു മാസം മുമ്പാണ് ബുള്‍ബുള്‍ കുല്‍ദീപ് രജാവത് എന്നയാളുമായി ഒളിച്ചോടി വിവാഹം കഴിച്ചത്. വിവാഹ ശേഷം ആദ്യമായി വീട്ടില്‍ മാതാപിതാക്കളെ കാണാനെത്തി മടങ്ങുമ്പോഴാണ് സഹോദരന്മാര്‍ ഇവരെ വെടിവെച്ചത്.

ബുള്‍ബുളിനെ ഇന്‍ഡോറിലെ എംവൈഎച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. സംഭവത്തില്‍ സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളില്‍ ഇളയ ആളാണ് വെടിയുതിര്‍ത്തതെന്ന് പോലീസ് പറഞ്ഞു.

Exit mobile version