നിര്‍മ്മാണം പുരോഗമിക്കുന്ന നാവികസേനയുടെ യുദ്ധക്കപ്പലില്‍ തീപിടുത്തം; ഒരാള്‍ മരിച്ചു

കപ്പലിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും നിലയിലാണ് തീപിടുത്തം ഉണ്ടായത്

മഹാരാഷ്ട്ര: ഇന്ത്യന്‍ നാവികസേനയുടെ നിര്‍മ്മാണം പുരോഗമിക്കുന്ന യുദ്ധക്കപ്പലില്‍ തീപിടുത്തം. അപകടത്തെ തുടര്‍ന്ന് ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തീപിടുത്തം ഉണ്ടായപ്പോള്‍ കപ്പലില്‍ കുടുങ്ങിപ്പോയ ബജേന്ദ്ര കുമാര്‍ (23) ആണ് മരിച്ചത്.

മഹാരാഷ്ട്രയിലെ മാസഗോണ്‍ ഡോക്യാഡില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ‘വിശാഖപ്പട്ടണം’ എന്ന കപ്പലിലാണ് വെള്ളിയാഴ്ച വൈകീട്ട് 5.44 ഓടെയാണ് തീപിടിത്തം ഉണ്ടായത്. എട്ട് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്.

അതേസമയം കപ്പലില്‍ തീപിടുത്തം ഉണ്ടായതിന്റെ കാരണം പ്രാഥമിക അന്വേഷണത്തിനു ശേഷമെ അറിയാന്‍ സാധിക്കൂ എന്നാണ് അധികൃതര്‍ പറയുന്നത്. കപ്പലിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും നിലയിലാണ് തീപിടുത്തം ഉണ്ടായത്.

Exit mobile version