ജപ്പാനില്‍ അതിശക്തമായ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

ഭൂകമ്പത്തെതുടര്‍ന്ന് ടോക്യോയുടെ വടക്കന്‍ മേഖലയിലെ മെട്രോ ട്രെയിന്‍ സര്‍വ്വീസുകള്‍ അടിയന്തരമായി നിര്‍ത്തിവെച്ചു

ടോക്യോ: ജപ്പാനിലെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ ഭൂകമ്പം. റിക്ടര്‍സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തി. ചൊവ്വാഴ്ചയുണ്ടായ അതിശക്തമായ ഭൂകമ്പത്തെ തുടര്‍ന്ന് ജപ്പാനില്‍ സുനാമിക്കും വന്‍ തിരമാലകള്‍ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

ഇതോടെ ജനങ്ങളില്‍ ആശങ്ക ഉയര്‍ന്നിരിക്കുകയാണ്. ഭൂകമ്പത്തെതുടര്‍ന്ന് ടോക്യോയുടെ വടക്കന്‍ മേഖലയിലെ മെട്രോ ട്രെയിന്‍ സര്‍വ്വീസുകള്‍ അടിയന്തരമായി നിര്‍ത്തിവെച്ചു. ഈ മേഖലയിലെ വൈദ്യുതബന്ധവും തകരാറിലായിരിക്കുകയാണ്. എന്നാല്‍ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് സമീപപ്രദേശത്ത് സ്ഥിതിചെയ്യുന്ന ആണവനിലയങ്ങളില്‍ അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതിനിടെ ജപ്പാനിലെ ചില തീരങ്ങളില്‍ സുനാമി തിരകള്‍ ഉയര്‍ന്നതായും വാര്‍ത്തകളുണ്ട്. വടക്കുപടിഞ്ഞാറന്‍ മേഖലയിലെ യമാഗാട്ട, നിഗാട്ട എന്നിവിടങ്ങളിലാണ് വലിയ തിരമാലകള്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ടുകളുള്ളത്.

Exit mobile version