മറ്റ് മൂന്ന് ഭാഷകള്‍ക്ക് പുറമെ യോഗി ആദിത്യനാഥിന്റെ പ്രസംഗങ്ങളും പത്രക്കുറിപ്പുകളും ഇനിമുതല്‍ സംസ്‌കൃതത്തിലും

സംസ്‌കൃതത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ പുതിയ നടപടി

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസംഗങ്ങളും ഓഫീസില്‍ നിന്നുള്ള പത്രക്കുറിപ്പുകളും സംസ്‌കൃതത്തിലും പ്രസിദ്ധീകരിക്കും. സംസ്‌കൃതത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ പുതിയ നടപടി. സംസ്‌കൃതത്തിലുള്ള ആദ്യ പത്രക്കുറിപ്പ് തിങ്കളാഴ്ച പുറത്തിറക്കി.

നേരത്തെ ഇത് ഇംഗ്ലീഷിലും ഹിന്ദിയിലും ഉറുദുവിലും മാത്രമായിരുന്നു പ്രസിദ്ധീകരിച്ചിരുന്നത്. സര്‍ക്കാരിന്റെ പ്രധാനപ്പെട്ട തീരുമാനങ്ങളും ആദിത്യനാഥിന്റെ പ്രസംഗങ്ങളും ഓഫീസില്‍ നിന്നുള്ള പത്രക്കുറിപ്പുകളുമാണ് സംസ്‌കൃതത്തിലും പ്രസിദ്ധീകരിക്കാന്‍ തീരുമാനമായത്. ഇതിന്റെ ഭാഗമായി സംസ്‌കൃതത്തിലുള്ള ആദ്യ പത്രക്കുറിപ്പ് തിങ്കളാഴ്ച പുറത്തിറക്കി.

ന്യൂഡല്‍ഹിയില്‍ നീതി ആയോഗ് യോഗത്തില്‍ യോഗി ആദിത്യനാഥ് നടത്തിയ പ്രസംഗമാണ് ആദ്യമായി സംസ്‌കൃതത്തിലേക്ക് മൊഴിമാറ്റി പ്രസിദ്ധീകരിച്ചത്. ലഖ്‌നൗ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സാന്‍സ്‌ക്രിറ്റ് സന്‍സ്താന്‍ എന്ന സംഘടനയെയാണ് മുഖ്യമന്ത്രിയുടെ പ്രസംഗങ്ങള്‍ സംസ്‌കൃതത്തിലേക്ക് മൊഴിമാറ്റാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്.

Exit mobile version