സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന ഹര്‍ജി; നാളെ പരിഗണിക്കാമെന്ന് സുപ്രീംകോടതി

പശ്ചിമ ബംഗാളില്‍ നിന്നുള്ള അഭിഭാഷകന്‍ അലാഖ് അലോക് ശ്രീവാസ്തവ ആണ് ഹര്‍ജിക്കാരന്‍.

ന്യൂഡല്‍ഹി; സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി നാളെ പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു. ജസ്റ്റിസ് ദീപക് ഗുപ്ത ജസ്റ്റിസ് സൂര്യകാന്ത് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി നാളെ പരിഗണിക്കാമെന്ന് അറിയിച്ചത്.

പശ്ചിമ ബംഗാളില്‍ നിന്നുള്ള അഭിഭാഷകന്‍ അലാഖ് അലോക് ശ്രീവാസ്തവ ആണ് ഹര്‍ജിക്കാരന്‍. പശ്ചിമബംഗാളില്‍ ജൂനിയര്‍ റെസിഡന്‍ഷ്യല്‍ ഡോക്ടറെ ക്രൂരമായി മര്‍ദിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സുരക്ഷാ ജീവനക്കാരനെ നിയമിക്കണമെന്ന,് കേന്ദ്ര ആഭ്യന്തരമന്ത്രാലം, ആരോഗ്യ മന്ത്രാലയം, പശ്ചിമ ബംഗാള്‍ ഗവണ്‍മെന്റ്, മറ്റു സംസ്ഥാന ഗവണ്‍മെന്റുകള്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

Exit mobile version