ഗൂഗിളിന്റെ സുരക്ഷാ വീഴ്ച കണ്ടെത്തി, മലയാളി യുവാവിന് ഒരുകോടി രൂപ സമ്മാനം

ആലപ്പുഴ: ഗൂഗിള്‍ സേവനങ്ങളിലെ പിഴവ് കണ്ടെത്തിയ മലയാളി യുവാവിന് സമ്മാനമായി ലഭിച്ചത് 1,35,979 യുഎസ് ഡോളര്‍ (ഏകദേശം 1.11 കോടി രൂപ). തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ ശ്രീറാം ആണ് ഗൂഗിളിന്റെ സുരക്ഷാ വീഴ്ച കണ്ടെത്തിയത്.

സ്‌ക്വാഡ്രന്‍ ലാബ്സ് എന്ന സ്റ്റാര്‍ട്ടപ്പ് നടത്തുകയാണ് ശ്രീറാം. വള്‍നറബിലിറ്റി റിവാര്‍ഡ് പ്രോഗ്രാം -2022ല്‍ 2,3,4 സ്ഥാനങ്ങളാണ് ശ്രീറാം നേടിയത്. കണ്ടെത്തിയ വീഴ്ചകള്‍ റിപ്പോര്‍ട്ടാക്കി നല്‍കുന്നതായിരുന്നു ഗൂഗിള്‍ വള്‍നറബിലിറ്റി റിവാര്‍ഡ് പ്രോഗ്രാം.

also read: കേന്ദ്രമന്ത്രിസഭ പുനഃസംഘടന: സുരേഷ് ഗോപി കേന്ദ്രമന്ത്രിയായേക്കും

നേരത്തെയും ഗൂഗിളിന്റെയും മറ്റും സുരക്ഷാ വീഴ്ച കണ്ടെത്തി ശ്രീറാം ശ്രദ്ധ നേടിയിരുന്നു.ഇത്തരത്തില്‍ കണ്ടെത്തുന്ന സുരക്ഷാ വീഴ്ചകള്‍ കമ്പനിയെ അറിയിക്കുന്നതോടെ അവര്‍ അത് തിരുത്തും.

also read: ലോഡ്ജ് മുറിയില്‍ രണ്ടു മക്കളെയും കൊന്ന് ആത്മഹത്യാ ശ്രമം: ചികിത്സയിലായിരുന്ന അച്ഛന്‍ അറസ്റ്റില്‍

ശ്രീറാമും ചെന്നൈ സ്വദേശിയായ സുഹൃത്ത് ശിവനേഷ് അശോകും ചേര്‍ന്ന് നാല് റിപ്പോര്‍ട്ടുകളാണ് മത്സരത്തിന് അയച്ചത്. അതില്‍ മൂന്നെണ്ണത്തിനും സമ്മാനം ലഭിച്ചു. കെ കൃഷ്ണമൂര്‍ത്തിയുടെയും കെ ലിജിയുടെയും മകനാണു ശ്രീറാം.

Exit mobile version