ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബസുകളില്‍ സ്ത്രീ സുരക്ഷയ്ക്കായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ പ്രത്യേക പദ്ധതി. 5500 മുന്‍ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഡല്‍ഹിയില്‍ ഇതിനായി വിന്യസിപ്പിക്കുക. വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയത്.
ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകളിലും ക്ലസ്റ്റര്‍ ബസ്സുകളിലുമാണ് ഇവരെ നിയമിക്കുന്നത്. ദീപാവലിക്ക് മുമ്പ് ജീവനക്കാരെ വിന്യസിക്കുന്നത് പൂര്‍ത്തിയാക്കുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി.
മൂന്ന് വര്‍ഷമെങ്കിലും സുരക്ഷാ ജീവനക്കാരായി പ്രവര്‍ത്തിച്ചവര്‍ക്കാണ് ജോലിയില്‍ മുന്‍ഗണന. ബസില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് സുരക്ഷാ ജീവനക്കാരോട് അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
