മമതാ ബാനര്‍ജി ബംഗാളിനെ മിനി പാകിസ്താനാക്കി; രൂക്ഷമായി വിമര്‍ശിച്ച് ജെഡിയു

ബീഹാറിന് പുറത്ത് എന്‍ഡിഎയുമായി സഖ്യം ചേരാനില്ലെന്ന ജനതാദളിന്റെ തീരുമാനത്തെ മമത അഭിനന്ദിക്കുകയും നന്ദി പറയുകയും ചെയ്തിരുന്നു

പാറ്റ്‌ന: മമതാ ബാനര്‍ജിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ജനതാദള്‍ യുണൈറ്റഡ് വക്താവ് അജയ് അലോക്. മമതാ ബാനര്‍ജി ബംഗാളിനെ മിനി പാകിസ്താനാക്കി മാറ്റിയെന്ന് ജനതാദള്‍ യുണൈറ്റഡ് ആരോപിച്ചു. ബംഗാളില്‍ ബീഹാറില്‍ നിന്നുള്ളവര്‍ ആക്രമിക്കപ്പെടുന്നുവെന്നും ദിവസവും ബംഗാളില്‍ കൊലപാതകങ്ങള്‍ നടക്കുന്നുവെന്നും അജയ് അലോക് പറഞ്ഞു.

ബീഹാറിന് പുറത്ത് എന്‍ഡിഎയുമായി സഖ്യം ചേരാനില്ലെന്ന ജനതാദളിന്റെ തീരുമാനത്തെ മമത അഭിനന്ദിക്കുകയും നന്ദി പറയുകയും ചെയ്തിരുന്നു. എന്നാല്‍ നന്ദി പറഞ്ഞ മമതയെ രൂക്ഷമായി വിമര്‍ശിക്കുകയാണ് ജെഡിയു ചെയ്തത്. നന്ദി പറഞ്ഞതുകൊണ്ട് മമത ചെയ്ത തെറ്റുകള്‍ ഇല്ലാതാവില്ലെന്ന് പറഞ്ഞ ജെഡിയു, മമത സ്വന്തം കാര്യം നോക്കാനും പാര്‍ട്ടി തീരുമാനത്തില്‍ ഇടപെടണ്ടെന്നും ജെഡിയു വക്താവ് അജയ് അലോക് പറഞ്ഞു.

ഇക്കഴിഞ്ഞ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ വരാനിരിക്കുന്ന ഡല്‍ഹി, ജാര്‍ഖണ്ഡ്, ഹരിയാന, ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പുകളില്‍ ജെഡിയു ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. ആവശ്യപ്പെട്ട മന്ത്രി സ്ഥാനം നല്‍കാത്തതില്‍ ബിജെപിയോടുള്ള പ്രതിഷേധം അറിയിക്കുന്നതോടൊപ്പം ദേശീയപാര്‍ട്ടി പദവിയും ലക്ഷ്യം വെച്ചാണ് ജെഡിയുവിന്റെ തീരുമാനം.

Exit mobile version