ചൂടിന്റെ ശക്തി കൂടി; കേരള എക്‌സ്പ്രസില്‍ നാല് യാത്രക്കാര്‍ മരിച്ചു

ആഗ്ര കഴിഞ്ഞപ്പോള്‍ തന്നെ ഇവര്‍ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു

ലഖ്‌നൗ: ട്രെയിനിലെ ചൂട് സഹിക്ക വയ്യാതെ നാല് യാത്രക്കാര്‍ മരിച്ചു. കേരള എക്സ്പ്രസിലെ യാത്രക്കാരാണ് ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വെച്ച് മരണപ്പെട്ടത്. ആഗ്രയില്‍ നിന്നും കോയമ്പത്തൂരിലേക്കുള്ള ട്രെയിനിലാണ് അതികഠിനമായ ചൂട് കാരണം മരണം സംഭവിച്ചത്.

മരിച്ച നാല് പേരും തമിഴ്നാട് സ്വദേശികളാണ്. പച്ചയ (80), ബാലകൃഷ്ണന്‍ (67), ധനലക്ഷ്മി (74), സുബ്ബറയ്യ (71) എന്നിവരാണ് മരിച്ചത്. വരാണസിയും ആഗ്രയും സന്ദര്‍ശിക്കാനെത്തിയ 68 അംഗ സംഘത്തില്‍ ഉള്‍പ്പെട്ടവരായിരുന്നു ഇവര്‍.

ആഗ്ര കഴിഞ്ഞപ്പോള്‍ തന്നെ ഇവര്‍ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് അബോധാവസ്ഥയിലായി. ഒരാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലേക്ക് അയക്കുമെന്ന് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ അറിയിച്ചു

Exit mobile version