പഞ്ചാബില്‍ ഭിന്നത; രാജിക്കൊരുങ്ങി സിദ്ധു?

മന്ത്രി നവ്‌ജോത് സിങ് സിദ്ധു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചു.

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിനെ വലച്ച് പഞ്ചാബില്‍ രാഷ്ട്രീയപോര് രൂക്ഷമാകുന്നു.മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായുള്ള ഭിന്നത രൂക്ഷമായതിനു പിന്നാലെ മന്ത്രി നവ്‌ജോത് സിങ് സിദ്ധു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചു.

ഇതോടെ, സിദ്ധു രാഹുലിനു രാജിക്കത്തു കൈമാറിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ ആരംഭിച്ചെങ്കിലും പാര്‍ട്ടി ഇക്കാര്യം നിഷേധിച്ചു. ഒപ്പം കത്തു കൈമാറിയതുമായി ബന്ധപ്പെട്ട് സിദ്ധു പ്രതികരിക്കാത്തതും അഭ്യൂഹങ്ങള്‍ വര്‍ധിക്കാന്‍ കാരണമായി. പഞ്ചാബിലെ രാഷ്ട്രീയ സ്ഥിതിയെക്കുറിച്ചു വിശദീകരിച്ചതായാണ് കത്തില്‍ വ്യക്തമാക്കുന്നത്.

നേരത്തെ, മന്ത്രിസഭാ അഴിച്ചുപണിയില്‍ സിദ്ധുവിനു പ്രധാന വകുപ്പു നഷ്ടമായിയിരുന്നു. തദ്ദേശ ഭരണ വകുപ്പിനു പകരം വൈദ്യുത, പാരമ്പര്യേതര ഊര്‍ജ്ജ വകുപ്പാണു നല്‍കിയത്. കൈകാര്യം ചെയ്തിരുന്ന ടൂറിസം വകുപ്പു അമരീന്ദര്‍ ഏറ്റെടുക്കുകയും ചെയ്തു. രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധി, ട്രഷറര്‍ അഹമ്മദ് പട്ടേല്‍ എന്നിവരുമുണ്ടായിരുന്നു.

Exit mobile version