അമിതാഭ് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു; പ്രൊഫൈലില്‍ ഇമ്രാന്‍ ഖാന്റെ ചിത്രവും, ‘പാകിസ്താനെ സ്‌നേഹിക്കൂ’ എന്ന ട്വീറ്റുകളും

റംസാന്‍ മാസത്തില്‍ ഇന്ത്യ ദയയില്ലാതെ മുസ്ലീം സമുദായത്തില്‍പ്പെട്ടവരെ ആക്രമിച്ചുവെന്നും ഇന്ത്യയിലെ മുസ്ലീംങ്ങള്‍ ഇതിന് പകരം ചോദിക്കാന്‍ നിയോഗിക്കപ്പെട്ടവരാണെന്നുമായിരുന്നു മറ്റൊരു ട്വീറ്റ്.

ന്യൂഡല്‍ഹി: ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. അമിതാഭ് ബച്ചന്റെ ചിത്രത്തിന് പകരം വെച്ചത് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റേതായിരുന്നു. ‘പാകിസ്താനെ സ്‌നേഹിക്കൂ..’ തുടങ്ങിയ ട്വീറ്റുകളും പേജില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

റംസാന്‍ മാസത്തില്‍ ഇന്ത്യ ദയയില്ലാതെ മുസ്ലീം സമുദായത്തില്‍പ്പെട്ടവരെ ആക്രമിച്ചുവെന്നും ഇന്ത്യയിലെ മുസ്ലീംങ്ങള്‍ ഇതിന് പകരം ചോദിക്കാന്‍ നിയോഗിക്കപ്പെട്ടവരാണെന്നുമായിരുന്നു മറ്റൊരു ട്വീറ്റ്. തുര്‍ക്കിഷ് ഫുട്‌ബോള്‍ കളിക്കാര്‍ക്ക് എതിരെയുള്ള ഐസ്ലന്‍ഡ് റിപ്പബ്ലിക്കിന്റെ മോശം പെരുമാറ്റത്തിനെതിരെയുള്ള പ്രതിഷേധമാണിതെന്നും വലിയ സൈബര്‍ ആക്രമണത്തിന്റെ തുടക്കമാണിതെന്നുമുള്ള മറ്റൊരു ട്വീറ്റും എത്തി.

ഐല്‍ദിസ് തിം തുര്‍ക്കിഷ് സൈബര്‍ ആര്‍മിനി എന്നപേരും ചില ട്വീറ്റുകള്‍ക്കൊപ്പം ഉപയോഗിച്ചിരുന്നു. അക്കൗണ്ടിന്റെ കവര്‍ ചിത്രവും ഹാക്കര്‍മാര്‍ മാറ്റിയിട്ടുണ്ട്. ഐല്‍ദിസ് തിം എന്ന പേരും ഒപ്പം അവരുടെ ചിഹ്നവും കഴുകന്റെ ചിത്രവുമാണ് കവര്‍ ചിത്രമായി നല്‍കിയിരിക്കുന്നത്. ഹാക്ക് ചെയ്യപ്പെട്ടെന്ന് മനസിലായി നിമിഷങ്ങള്‍ക്കകം ബച്ചന്റെ ട്വിറ്റര്‍ ആക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെട്ടു.

Exit mobile version