നടന്‍ അമിതാഭ് ബച്ചന്‍ ആശുപത്രിയില്‍

മുംബൈ: ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയതായാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കാലിലെ രക്തകുഴലുകളിലെ തടസം നീക്കുന്നതിനായി ആഞ്ജിയോപ്ലാസ്റ്റി ചെയ്തതായാണ് വിവരം. എന്നാല്‍, ആശുപത്രി അധികൃതരോ കുടുംബാംഗങ്ങളോ നടന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. രോഗാവസ്ഥയെക്കുറിച്ച് പരാമര്‍ശമില്ലെങ്കിലും എക്‌സ് പ്ലാറ്റ്ഫോമിലൂടെ ‘എപ്പോഴും നന്ദിപൂര്‍വം’ എന്ന കുറിപ്പ് അദ്ദേഹം പങ്കുവച്ചു.

Exit mobile version