63 രൂപയിലെത്തിയപ്പോള്‍ പ്രതികരണം, 100ല്‍ എത്തുമ്പോള്‍ മൗനം; ഇന്ധനവില വര്‍ധനവില്‍ ബച്ചനും അക്ഷയ് കുമാറിനും കത്തയച്ച് കോണ്‍ഗ്രസ്

Congress chief shoots | Bignewslive

മുംബൈ: രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്ന വേളയില്‍ മൗനം പാലിക്കുന്ന ബോളിവുഡ് താരങ്ങളെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് രംഗത്ത്. അമിതാബ് ബച്ചന്‍, അനുപം ഖേര്‍, അക്ഷയ് കുമാര്‍ എന്നിവര്‍ക്കാണ് മുംബൈ കോണ്‍ഗ്രസ് പ്രസിഡന്റ് ഭായ് ജഗ്താപ് കത്തയച്ചത്. ഇന്ധനവില വര്‍ധനയ്ക്കെതിരേ എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്ന് കത്തില്‍ ആരായുന്നു.

നേരത്തെ, യുപിഎ സര്‍ക്കാരിന്റെ കാലത്ത് പെട്രോള്‍-ഡീസല്‍ വില വര്‍ധനവിനെതിരേ ഈ താരങ്ങളെല്ലാം ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. എന്നാല്‍ ഇന്ന് രാജ്യത്തെ ഇന്ധനവില വില 100 കടന്നിട്ടും എന്തുകൊണ്ടാണ് താരങ്ങള്‍ ഒന്നും മിണ്ടാതിരിക്കുന്നതെന്ന് ജഗ്താപ് ചോദിക്കുന്നു. താരങ്ങള്‍ക്ക് കത്തയച്ചത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

2012ല്‍ ഇന്ധനവില വര്‍ധിച്ചപ്പോള്‍ അമിതാബ് ബച്ചന്‍ ട്വീറ്റ് ചെയ്തിരുന്നു. അക്കാലത്ത് പെട്രോള്‍ വില 63 രൂപയായാണ് ഉയര്‍ന്നത്. ഇന്ധന വിലവര്‍ധനവില്‍ അന്ന് പ്രതികരിച്ച ബച്ചന്‍ എന്തുകൊണ്ടാണ് ഇപ്പോള്‍ ട്വീറ്റ് ചെയ്യാത്തതെന്നും ജഗ്താപ് ചോദിച്ചു. തുടര്‍ച്ചയായ ഇന്ധനവില വര്‍ധനവില്‍ മേയ് അവസാനത്തോടെയാണ് മുംബൈയില്‍ പെട്രോള്‍ വില 100 കടന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും 100 കടക്കുമ്പോള്‍ മറ്റിടങ്ങള്‍ നൂറിലേയ്ക്ക് കുതിക്കുകയാണ്.

Exit mobile version