മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ അപ്രതീക്ഷിത അതിഥിയായെത്തിത് കുരങ്ങന്‍; പരിഭ്രാന്തരായി ഉദ്യോഗസ്ഥര്‍; വീഡിയോ വൈറല്‍

റിക്കുള്ളിലാകെ ഓടിക്കളിച്ച കുരങ്ങനെ കണ്ടതോടെ ഉദ്യോഗസ്ഥര്‍ പകച്ചുപോയി

ചെന്നൈ: തമിഴ്‌നാട്ടില്‍ മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ അപ്രതീക്ഷിത അതിഥിയായെത്തിയ കുരങ്ങന്‍ പരിഭ്രാന്തി പരത്തി. മന്ത്രി വിജയഭാസ്‌കര്‍ വിളിച്ചുചേര്‍ത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ യോഗത്തിലേക്കാണ് അവിചാരിതമായി കുരങ്ങനെത്തിയത്. മുറിക്കുള്ളിലാകെ ഓടിക്കളിച്ച കുരങ്ങനെ കണ്ടതോടെ ഉദ്യോഗസ്ഥര്‍ പകച്ചുപോയി.

തമിഴ്നാട്ടിലെ പുതുക്കോട്ടയിലാണ് സംഭവം. ഗജ കൊടുങ്കാറ്റിന് ശേഷമുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കളക്ടറുടെ നേതൃത്വത്തില്‍ യോഗം നടക്കുന്നതിനിടെയായിരുന്നു ഹാളിലേക്ക് കുരങ്ങന്‍ പ്രവേശിച്ചത്. അപ്രതീക്ഷിതമായി കുരങ്ങനെ കണ്ടോതോടെ ഉദ്യോഗസ്ഥരെല്ലാം ഞെട്ടി. മുറിക്കുള്ളില്‍ നിറയെ ആള്‍ക്കാരെ കണ്ടതോടെ കുരങ്ങനും പരിഭ്രാന്തിയിലായി.

പേടിച്ചരണ്ട കുരങ്ങന്‍ മുറിക്കുള്ളിലാകെ ഓടിക്കളിച്ചു. ഇതിനെ മുറിക്കുള്ളില്‍ നിന്നും പുറത്തു ചാടിക്കാന്‍ ഉദ്യോഗസ്ഥര്‍ പഠിച്ച പണി പതിനെട്ടും നോക്കിയെങ്കിലും നടന്നില്ല. പകച്ചു പോയ കുരങ്ങന്‍ പിന്നീട് മുറിയിലെ ജനലിലൂടെ പുറത്തേക്ക് രക്ഷപ്പെടുകയായിരുന്നു. കുരങ്ങന്‍ മുറിക്കുള്ളിലൂടെ ഓടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുകയാണ്.

Exit mobile version