ഞങ്ങള്‍ പറയാനുള്ളത് പറഞ്ഞു, രാമക്ഷേത്ര നിര്‍മ്മാണം വൈകിയാല്‍ ജനങ്ങള്‍ മുഖത്തടിക്കുന്നത് നിന്ന് കൊള്ളേണ്ടി വരും; മുന്നറിയിപ്പുമായി ശിവസേന

എന്തിനാണ് രാമക്ഷേത്രം പണിയാന്‍ സമയം വൈകിപ്പിക്കുന്നതെന്നും വക്താവ് സഞ്ജയ് റൗട്ട് ചോദിച്ചിക്കുന്നു

ന്യൂഡല്‍ഹി: 2014ല്‍ വാഗ്ദാനം നല്‍കി പാലിച്ചില്ല, ഈ തെരഞ്ഞെടുപ്പിലും രാമന്റെ പേരില്‍ വോട്ടുപിടിച്ചു ഇനിയും രാമക്ഷേത്രം നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ജനങ്ങള്‍ ചെരുപ്പ് കൊണ്ട് മുഖത്തടിക്കുമെന്ന് ശിവസേന. എന്തിനാണ് രാമക്ഷേത്രം പണിയാന്‍ സമയം വൈകിപ്പിക്കുന്നതെന്നും വക്താവ് സഞ്ജയ് റൗട്ട് ചോദിച്ചിക്കുന്നു.

തെരഞ്ഞെടുപ്പില്‍ രാമന്റെ പേരില്‍ വോട്ട് പിടിച്ചു, തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ദവ് താക്കറയോടൊപ്പം അയോധ്യ സന്ദര്‍ശിക്കുകയും ചെയ്തു. അതിനാല്‍ ഇത്തവണ രാമക്ഷേത്ര നിര്‍മ്മാണത്തില്‍ നിന്ന് ശിവസേനയ്ക്ക് ഒഴിഞ്ഞു മാറാന്‍ സാധിക്കില്ലെന്നും സഞ്ജയ് റൗട്ട് വ്യക്തമാക്കി. ലോക്‌സഭയില്‍ 350 സീറ്റിന്റെ ഭൂരിപക്ഷം ഉണ്ട്. എന്നിട്ടും എന്‍ഡിഎ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്തിനാണ് ഭയപ്പെടുന്നതെന്നും സഞ്ജയ് ചോദിക്കുന്നു.

ശിവസേനയുടെ 18 എംപിമാരാണ് സഭയില്‍ ഉള്ളത്. ഇനിയെന്താണ് രാമക്ഷേത്രം നിര്‍മ്മിക്കാന്‍ വേണ്ടത്.രാമക്ഷേത്ര നിര്‍മ്മാണം വൈകിയാല്‍ ജനങ്ങള്‍ മുഖത്തടിക്കുന്നത് നിന്ന് കൊള്ളേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തന്റെ അഭിപ്രായം വ്യക്തമാക്കി മുതിര്‍ന്ന നേതാവ് മോഹന്‍ ഭാഗവതും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

Exit mobile version