മോഡി സര്‍ക്കാരിന്റെ ഉപദേശകനായി വീണ്ടും അജിത് ഡോവല്‍; ഇത്തവണ ക്യാബിനറ്റ് പദവിയും

കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഡോവലിന്റെ പ്രവര്‍ത്തന മികവ് കണക്കിലെടുത്താണ് ക്യാബിനറ്റ് റാങ്ക് നല്‍കിയിട്ടുള്ളത്.

ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോഡി സര്‍ക്കാരിലും ദേശീയ ഉപദേഷ്ടാവായി അജിത് ഡോവല്‍ നിയമിതനായി. ഇത്തവണ അദ്ദേഹത്തിന് ക്യാബിനറ്റ് റാങ്കും സര്‍ക്കാര്‍ നീക്കിവെച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഡോവലിന്റെ പ്രവര്‍ത്തന മികവ് കണക്കിലെടുത്താണ് ക്യാബിനറ്റ് റാങ്ക് നല്‍കിയിട്ടുള്ളത്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവായി 2014ല്‍ ചുമതലയേല്‍ക്കുന്നതിനു മുമ്പ് ഇന്റലിജന്‍സ് ബ്യൂറോയുടെ തലവനായിരുന്നു അജിത് ഡോവല്‍. അദ്ദേഹം സുരക്ഷാ ഉപദേഷ്ടാവായിരിക്കെയാണ് പാകിസ്താനിലെ ഇന്ത്യന്‍ മിന്നലാക്രമണവും പുല്‍വാമ ഭീകരാക്രമണത്തിനു ശേഷമുള്ള ബലാക്കോട്ടിലെ വ്യോമാക്രമണവും നടന്നത്.

1968 ബാച്ച് കേരളാ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് ഡോവല്‍. 33 വര്‍ഷം ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തില്‍ ജോലി ചെയ്ത ഡോവല്‍ പത്തുവര്‍ഷം ഐബിയുടെ ഓപ്പറേഷന്‍ വിങിന്റെ തലവനുമായിരുന്നു. 1988 ല്‍ രാജ്യം പരമോന്നത ബഹുമതികളിലൊന്നായ കീര്‍ത്തിചക്ര നല്‍കി ആദരിച്ചിട്ടുമുണ്ട്.

Exit mobile version