പ്രളയം മുന്‍കരുതല്‍, കുടകിലെ ഹോംസ്റ്റേകളുടെയും ഹോട്ടലുകളുടെയും മുന്‍കൂര്‍ ബുക്കിങ്ങിന് വിലക്കേര്‍പ്പെടുത്തി

ബംഗളൂരു: കുടകിലെ ഹോംസ്റ്റേകളുടെയും ഹോട്ടലുകളുടെയും മുന്‍കൂര്‍ ബുക്കിങ്ങിന് വിലക്കേര്‍പ്പെടുത്തി. കഴിഞ്ഞ വര്‍ഷം കേരളത്തെ നടുക്കിയ പ്രളയത്തിന് ഒരു വര്‍ഷം ആകുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. കുടകിലെ മടിക്കേരി താലൂക്കിലെ മക്കന്ദൂരു പഞ്ചായത്തിലാണ് ഓഗസ്റ്റ് 31 വരെ വിലക്കേര്‍പ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കുടകില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. പലയിടങ്ങളിലും വിനോദസഞ്ചാരികളള്‍ കുടുങ്ങിക്കിടക്കുന്ന സംഭവങ്ങളുമുണ്ടായി. ഇതു കണക്കിലെടുത്താണ് ഈ വര്‍ഷം ബുക്കിങ്ങിന് വിലക്കേര്‍പ്പെടുത്തുന്നത്.

ഇതുസംബന്ധിച്ച നിര്‍ദേശം പഞ്ചായത്തിലെ മുഴുവന്‍ ഹോംസ്റ്റേകള്‍ക്കും ഹോട്ടലുകള്‍ക്കും കൈമാറി. ഇതേ മാതൃക പിന്തുടര്‍ന്ന് കുടകിലെ മറ്റ് പഞ്ചായത്തുകളും വിനോദസഞ്ചാരികളുടെ മുന്‍കൂട്ടിയുള്ള ബുക്കിങ് വിലക്കിയേക്കുമെന്നാണ് സൂചന.

Exit mobile version