ഒമ്പത് വയസുകാരിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ അക്രമിയെ തല്ലിക്കൊന്നു!

പെണ്‍കുട്ടിയുടെ മാതാപിതാക്കളും ജോലിക്കായി ജലന്ധറിലെത്തിയവരാണ്.

ഛണ്ഡീഗഡ്: ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്ത അക്രമിയെ നാട്ടുകൂട്ടം തല്ലിക്കൊന്നു. പഞ്ചാബിലെ ജലന്ധറിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 39കാരനായ പപ്പു കുമാര്‍ ആണ് ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ മരണപ്പെട്ടത്. ജലന്ധറില്‍ ജോലിക്കായെത്തിതായിരുന്നു ഇയാള്‍.

പെണ്‍കുട്ടിയുടെ മാതാപിതാക്കളും ജോലിക്കായി ജലന്ധറിലെത്തിയവരാണ്. ഇവരുടെ വീടിന് സമീപം തന്നെയാണ് പപ്പുവും താമസിച്ചിരുന്നത്. പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് സ്വന്തം വീട്ടിലെത്തിച്ചാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കരച്ചില്‍ കേട്ട് ഓടിയെത്തിയ ജനക്കൂട്ടം കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച പപ്പുവിനെ കൈയ്യില്‍ കിട്ടിയതൊക്കെ വച്ച് ആക്രമിക്കുകയായിരുന്നു.

സംഭവം അറിഞ്ഞെത്തിയ പോലീസ് പപ്പുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. പീഡനത്തിന് ഇരയാക്കപ്പെട്ട പെണ്‍കുട്ടിയെ വൈകാതെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കുമെന്നാണ് പോലീസ് പറഞ്ഞു. സംഭവത്തില്‍ കൊലപാതകത്തിനും പീഡനത്തിനുമായി രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Exit mobile version