കാഴ്ചാ പരിമിതിയുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവ് അറസ്റ്റില്‍

തേക്കുതോട് സ്വദേശി അനീഷ് (35) ആണ് പിടിയിലായത്.

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. തേക്കുതോട് സ്വദേശി അനീഷ് (35) ആണ് പിടിയിലായത്. കാഴ്ചപരിമിതിയുള്ള പെണ്‍കുട്ടിയേയും കുടുംബത്തെയും സഹായിക്കാം എന്ന് വ്യാജേന കുടുംബവുമായി ബന്ധം സ്ഥാപിച്ച ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്‌സോ വകുപ്പ് ഉള്‍പ്പെടെ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.

Exit mobile version