ഉത്തര്‍പ്രദേശ് നിയമസഭാ ഉപതെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് മത്സരിച്ചേക്കില്ല; ആദ്യം പാര്‍ട്ടി ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന് സംസ്ഥാന നേതാക്കള്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വരാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് മത്സരിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തേണ്ടതില്ലെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം മുന്‍ എംഎല്‍എമാരും കോണ്‍ഗ്രസ് നേതാക്കളും രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. ആദ്യം പരിഗണന നല്‍കേണ്ടത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനാണ് പിന്നീട് മതി മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്.

നിലവിലെ സാഹചര്യത്തില്‍ ഉപതെരഞ്ഞടുപ്പില്‍ മത്സരിച്ചാല്‍ കാര്യമായ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയില്ല.
2022 ലെ നിയമസഭാ തെരഞ്ഞടുപ്പ് മുന്നില്‍ കണ്ട് ബൂത്ത് തലം മുതല്‍ സംഘടനയെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും കത്തില്‍ പറയുന്നു.

പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞടുപ്പ് നടക്കാനുള്ളത്. എംഎല്‍എമാര്‍ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ വിജയിച്ച പശ്ചാത്തലത്തിലാണ് ഉപതെരഞ്ഞടുപ്പ്. തുണ്ട്‌ല, ഗോവിന്ദ് നഗര്‍, കാന്‍പൂര്‍, പ്രതാപ്ഗഡ്, ചിത്രകൂട്, ഹാത്ര, രാംപൂര്‍, ജല്‍പൂര്‍ തുടങ്ങിയ പതിനൊന്ന് മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞടുപ്പ്. ഇതില് 8 സീറ്റുകളില്‍ ബിജെപി വിജയിച്ച മണ്ഡലങ്ങളാണ്. ഒരിടത്ത് ബിഎസ്പിക്കും രണ്ടിടത്ത് എസ്പിക്കുമാണ് വിജയം

Exit mobile version