തൊഴിലില്ലായ്മ ഉയര്‍ന്ന ശതമാനത്തില്‍; തൊഴിലില്ലാത്തവരുടെ എണ്ണം 39.7 കോടി

ന്യൂഡല്‍ഹി: ഇന്ത്യയിലെ തൊഴിലില്ലാത്തവരുടെ എണ്ണം രണ്ടുവര്‍ഷത്തെ ഉയര്‍ന്ന നിലവാരമായ 6.9 ശതമാനത്തിലെത്തിയിരിക്കുന്നു. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

രാജ്യത്ത് തൊഴിലില്ലാത്തവരുടെ എണ്ണം 2018 ഒക്ടോബറിലെ കണക്കുപ്രകാരം 39.7 കോടിയാണ്. കഴിഞ്ഞവര്‍ഷം ഈ സമയത്ത് 40.7 കോടി പേരാണ് തൊഴിലില്ലായ്മ പട്ടികയില്‍ ഇടംപിടിച്ചത്. രാജ്യത്ത് നിലവില്‍ ഏതെങ്കിലും തൊഴിലുള്ളത് പ്രായപൂര്‍ത്തിയായവരില്‍ 39.5ശതമാനം പേര്‍ക്കുമാത്രമാണ്.

റിപ്പോര്‍ട്ട് തൊഴില്‍ അന്വേഷകരുടെ എണ്ണത്തിലും വര്‍ധനവുണ്ടെന്നും പറയുന്നു. 2018 ഒക്ടോബറിലെ കണക്കുപ്രകാരം തൊഴിലില്ലാത്ത 2.95 കോടി പേര്‍ കാര്യമായിതന്നെ തൊഴില്‍ അന്വേഷിക്കുന്നവരാണ്. കഴിഞ്ഞവര്‍ഷം ഇതേസമയത്ത് തൊഴില്‍ അന്വേഷകരായി ഉണ്ടായിരുന്നത് 2.16 കോടി പേരാണ്.

Exit mobile version