പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ ലൈംഗികമായി ചൂഷണം ചെയ്തു; അച്ഛന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പടെ മൂന്ന് മക്കളെയാണ് 45കാരനായ അച്ഛന്‍ ലൈംഗികമായി ചൂഷണം ചെയ്തത്

ഇന്‍ഡോര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ ലൈംഗികമായി ചൂഷണം ചെയ്തതിന് അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്‍ഡോറിലാണ് ഈ സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പടെ മൂന്ന് മക്കളെയാണ് 45കാരനായ അച്ഛന്‍ ലൈംഗികമായി ചൂഷണം ചെയ്തത്. അറസ്റ്റിലായ ഇയാളെ കോടതിയില്‍ ഹാജാരാക്കിയ ശേഷം ജൂണ്‍ പന്ത്രണ്ട് വരെ ജുഡീഷ്യല്‍ കസ്റ്റഡയില്‍ വിട്ടിരിക്കുകയാണ്.

കഴിഞ്ഞ നാല് വര്‍ഷമായി ഇയാള്‍ 15,17,19 വയസുള്ള പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്ത് പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് വാള്‍ ഉയര്‍ത്തിക്കാട്ടി ഭീഷണിപ്പെടുത്തുമായിരുന്നു. ഇത് ഭയന്നാണ് കുട്ടികള്‍ ഇത്രയും കാലം വിവരം പുറത്ത് പറയാതിരുന്നത് എന്നാണ് പോലീസ് പറയുന്നത്.

എന്നാല്‍ ഇയാളുടെ പീഡനം സഹിക്കവയ്യാതെ വന്നതോടെ കുട്ടികള്‍ കാര്യങ്ങള്‍ അമ്മയോട് തുറന്നു പറഞ്ഞു. ഇതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടര്‍ന്ന് അമ്മ ഇയാളുടെ പ്രവര്‍ത്തിയെ ചോദ്യം ചെയ്തു. എന്നാല്‍ ഇയാള്‍ കുടുംബത്തെ മൊത്തം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതേതുടര്‍ന്ന് അമ്മ തന്നെ പോലീസിനെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് ബില്‍ഡിംഗ് കോണ്‍ട്രാക്ടറായ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

Exit mobile version