മോഡി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞയ്ക്കിടെ ബിജെപിയ്ക്ക് എട്ടിന്റെ പണി; ഡല്‍ഹി ബിജെപി വെബ്സൈറ്റ് ബീഫ് വില്‍പന സൈറ്റാക്കി ഹാക്കര്‍മാര്‍

ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോഡി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിനിടെ ബിജെപിയ്ക്ക് എട്ടിന്റെ പണികൊടുത്ത് ഹാക്കര്‍മാര്‍. സത്യപ്രതിജ്ഞ നടക്കുന്നതിനിടെ
ഹാക്കര്‍മാര്‍ ഡല്‍ഹി ബിജെപിയുടെ വെബ്സൈറ്റ് ബീഫ് വില്‍പന സൈറ്റാക്കി മാറ്റി.
സൈറ്റിലെ കാറ്റഗറികളുടെ പേരുകള്‍ ബീഫ് റെസിപ്പി, ബീഫ് ഐറ്റംസ്, ബീഫ് ഹിസ്റ്ററി, ബീഫ് ലീഡര്‍ഷിപ്പ് എന്നിങ്ങനെ തിരുത്തിയിരിക്കുകയാണ് ഹാക്കര്‍മാര്‍.

ഇതിന്റെ കൂടെയുള്ള സന്ദേശത്തില്‍ പറയുന്നത് ഹാക്ക് ചെയ്തത് ‘Shadow_V1P3R’ എന്നാണ്. ബിജെപി എന്നുള്ളടത്തെല്ലാം ബീഫ് എന്ന് എഡിറ്റ് ചെയ്ത് ചേര്‍ത്തിരിക്കുകയാണ്. സത്യപ്രതിജ്ഞ ചടങ്ങുകള്‍ ആരംഭിച്ച് ഏഴുമണിക്ക് തന്നെയാണ് സൈറ്റും ഹാക്ക് ചെയ്യപ്പെട്ടിട്ടുള്ളത്.

Exit mobile version