കാറില്‍ സഞ്ചരിക്കുന്ന രാഹുലും പിഡിയും; വൈറലായി ചിത്രം

രാഹുലിന്റെ പ്രിയപ്പെട്ട വളര്‍ത്തുനായയോടൊപ്പം കാറില്‍ സഞ്ചരിക്കുന്ന ചിത്രമാണ്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പും ഫല പ്രഖ്യാപനത്തിന്റെ തിരക്കുമെല്ലാം കഴിഞ്ഞു. ഇപ്പോഴിതാ രാഹുല്‍ ഗാന്ധിയുടെ കാര്‍യാത്രയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇത് മറ്റൊന്നുമല്ല രാഹുലിന്റെ പ്രിയപ്പെട്ട വളര്‍ത്തുനായയോടൊപ്പം കാറില്‍ സഞ്ചരിക്കുന്ന ചിത്രമാണ്.

പിഡിക്കൊപ്പം വീട്ടില്‍ നിന്ന് പുറത്തേക്ക് പോകുന്ന ചിത്രം അനില് ശര്മ ട്വിറ്ററില്‍ പങ്കുവെച്ചു. അതേസമയം ഈ ചിത്രം നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ നിരവധി പേരാണ് പങ്കുവെച്ചത്. ഇതിനു മുന്‍പും പിഡിക്കൊപ്പമുള്ള വിഡിയോ അദ്ദേഹം പങ്കുവച്ചിരുന്നു.

തുഗ്ലക് ലെയിനിലെ വസതിയില് നിന്ന് രാഹുല് കാറോടിച്ച് പുറത്തേക്ക് പോകുമ്പോള്‍ പിഡി പിന്‍സീറ്റിലിരുന്ന് ക്യാമറയിലേക്ക് നോക്കുന്നുണ്ടായിരുന്നു.

Exit mobile version