സോഷ്യല്‍ മീഡിയയില്‍ ഊര്‍മ്മിള മണ്ഡോദ്ക്കര്‍ക്കെതിരെ അശ്ശീല പരാമര്‍ശം; പോലീസ് കേസെടുത്തു

ഇയാള്‍ക്കെതിരെ 354 (A) 1 (4) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്

മുംബൈ: ബോളിവുഡ് താരസുന്ദരിയായ ഊര്‍മ്മിള മണ്ഡോദ്ക്കര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അശ്ശീല പരാമര്‍ശം നടത്തിയത് പോലീസ് കേസെടുത്തു. മഹാരാഷ്ട്ര സ്വദേശിക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുംബൈ നോര്‍ത്തില്‍ താരം
കോണ്‍ഗ്രസ് സീറ്റില്‍ മത്സരിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഗോപാല്‍ ഷെട്ടിയോട് ഊര്‍മ്മിള പരാജയപ്പെടുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തിലാണ് ധനഞ്ജയ കുഡ്ടാര്‍കര്‍ എന്നയാള്‍ സോഷ്യല്‍ മീഡിയയില്‍ താരത്തിന് എതിരെ അശ്ലീലം കലര്‍ന്നതും അപകീര്‍ത്തിപ്പെടുത്തുന്നതുമായ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇയാള്‍ക്കെതിരെ 354 (A) 1 (4) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. എന്നാല്‍ ഇതുവരെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

Exit mobile version