ത്രിപുരയില്‍ കനത്തമഴ; ആയിരത്തിലധികം വീടുകള്‍ തകര്‍ന്നു, 700 ല്‍ അധികം ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍

കനത്ത മഴയെ തുടര്‍ന്ന് പ്രദേശത്തെ മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും നിലംപൊത്തിയിരിക്കുകയാണ്

അഗര്‍ത്തല: കനത്ത കാറ്റിലും മഴയിലും തകര്‍ന്നടിഞ്ഞിരിക്കുകയാണ് ത്രിപുര. കനത്ത മഴയില്‍ ആയിരത്തിലധികം വീടുകളാണ് തകര്‍ന്നടിഞ്ഞത്. ഇതേതുടര്‍ന്ന് 700 ല്‍ അധികം ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയത്.

കനത്ത മഴയെ തുടര്‍ന്ന് പ്രദേശത്തെ മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും നിലംപൊത്തിയിരിക്കുകയാണ്. മഴ കനത്തുപെയ്യുന്ന പ്രദേശങ്ങളില്‍ നിരവധി ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം.

ആളുകളെ രക്ഷപ്പെടുത്താനായി സംസ്ഥാന റവന്യു ഡിപ്പാര്‍ട്ട്‌മെന്റ് നാല്‍പത് ബോട്ടുകള്‍ രംഗത്ത് ഇറക്കിയിട്ടുണ്ട്. എന്‍ഡിആര്‍എഫും ത്രിപുര സ്റ്റേറ്റ് റൈഫിള്‍സും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

Exit mobile version