രണ്ടാം മോഡി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ഗംഭീരമാക്കാന്‍ ബിജെപി; ബെഞ്ചമിന്‍ നെതന്യാഹു, വ്‌ലാഡിമിര്‍ പുടിന്‍ എന്നിവര്‍ എത്തിയേക്കും

ന്യൂഡല്‍ഹി; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മിന്നും വിജയം നേടിയതിന് പിന്നാലെ രണ്ടാം മോഡി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ഗംഭീരമാക്കാന്‍ ബിജെപി. ലോക നേതാക്കള്‍ അടക്കം പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സൂചന. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചടങ്ങിന് എത്തിയേക്കും.

രണ്ടാം മോഡി സര്‍ക്കാര്‍ ഈ മാസം 30ന് സത്യപ്രതിജ്ഞ ചെയ്‌തെക്കുമെന്നാണ് സൂചന. ഇന്നലെ മോഡി രാഷ്ട്രപതിക്ക് രാജി കത്ത് നല്‍കിയിരുന്നു. ഇന്ന് വൈകിട്ട് ചേരുന്ന ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മോഡിയെ നേതാവായി തെരഞ്ഞെടുത്തെക്കും.

ആരോഗ്യസ്ഥിതി മോശമായതിനാല്‍ പുതിയ മന്ത്രിസഭയില്‍ അരുണ്‍ ജെയ്റ്റ്‌ലി ഉണ്ടാകില്ലെന്നും സൂചനയുണ്ട്. അങ്ങനെയാണെങ്കില്‍ അമിത് ഷാ രണ്ടാമനായി മന്ത്രിസഭയിലേക്ക് വന്നേക്കും.

Exit mobile version