കര്‍ണാടകയില്‍ സഖ്യ സര്‍ക്കാര്‍ വീഴാതിരിക്കാന്‍ പുതുതന്ത്രം; മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസിന്; ജെഡിഎസിന് ഉപമുഖ്യമന്ത്രി സ്ഥാനം!

മുഖ്യമന്ത്രിപദം ഏറ്റെടുത്ത് ജെഡിഎസിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കാനാണ് കോണ്‍ഗ്രസ് ആലോചന

ബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും സഖ്യത്തിനും ഏറ്റ തിരിച്ചടിക്ക് പിന്നാലെ കര്‍ണാടകയില്‍ സഖ്യ സര്‍ക്കാരിനെ വാഴാതെ കാക്കാന്‍ പുതുതന്ത്രങ്ങള്‍ മെനയുന്നു. മുഖ്യമന്ത്രിപദം ഏറ്റെടുത്ത് ജെഡിഎസിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കാനാണ് കോണ്‍ഗ്രസ് ആലോചന. അന്തിമ തീരുമാനം നേതൃയോഗങ്ങള്‍ക്ക് ശേഷം എടുക്കും.

നേരത്തെ, കര്‍ണാടകയിലെ 28 ലോക്സഭാ സീറ്റില്‍ 25 ലും നിയമസഭയിലേക്കുള്ള ഉപ തെരഞ്ഞെടുപ്പിലും ബിജെപി വന്‍ വിജയം നേടിയിരുന്നു. ജെഡിഎസ് നേതാവ് ദേവഗൗഡ അടക്കമുള്ളവര്‍ പരാജയപ്പെട്ടു. ഇതോടെ കോണ്‍ഗ്രസും ജെഡിഎസും ഒരുമിച്ച് ഭരിക്കുന്ന സംസ്ഥാന മന്ത്രിസഭയും തുലാസിലായി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ജയിച്ച ബിജെപിയ്ക്ക് കേവല ഭൂരിപക്ഷമായ 113 സീറ്റുകള്‍ നേടാന്‍ വെറും എട്ടു സീറ്റുകള്‍ കൂടി മതിയെന്ന നിലയിലാണ്. 224 അംഗ നിയമസഭയില്‍ 105 സീറ്റുകള്‍ ബിജെപിക്കുണ്ട്.

ഇതോടെയാണ് മുഖ്യമന്ത്രിപദത്തില്‍ നിന്നും കുമാരസ്വാമിയെ മാറ്റി കോണ്‍ഗ്രസിലെ ഒരു ദളിത് നേതാവിന് കസേര നല്‍കാനും ഒപ്പം, ഗൗഡയുടെ രണ്ടാമത്തെ മകന്‍ എച്ച്ഡി രേവണ്ണയ്ക്ക് ഉപമുഖ്യമന്ത്രി പദം നല്‍കാനുമാണ് ആലോചന.

Exit mobile version